റിച്ചാര്‍ഡ്‌സണിന് പകരക്കാരനായി കെയ്ന്‍ റിച്ചാര്‍ഡ്‌സണെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജേ റിച്ചാര്‍ഡ്‌സണ് പരുക്കേല്‍ക്കുന്നത്. താരത്തിനു ലോകകപ്പിനു മുമ്പ് താരത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് പകരം താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Also Read: എന്തുകൊണ്ട് ബാഴ്‌സ തോറ്റു?
ഇന്ത്യക്കെതിരായ ഏകിനത്തില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് റിച്ചാര്‍ഡ്‌സണ്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. നെറ്റ്‌സില്‍ പന്തെറിയുന്ന താരത്തിനു വേഗം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ താരം പരിശ്രമിച്ചിരുന്നു. 'നെറ്റ്‌സില്‍ പന്തെറിയാനുള്ള അവസാന ശ്രമത്തില്‍ വേണ്ടത്ര വേഗം കണ്ടെത്താന്‍ പേസര്‍ക്കായില്ല. പിന്നീട് സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് താരത്തെ സ്‌ക്വാഡില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു' ടീം ഫിസിയോ ഡേവിഡ് ബേക്ക്ലി പറഞ്ഞു.
advertisement