21 പന്തില്‍ 26 റണ്‍സെടുത്ത ജലജ് സക്‌സേനയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 16 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കും രണ്ട് റണ്ണുമായി രോഹന്‍ പ്രേമും പുറത്താകാതെ നിന്നു. ശക്തമായ പേസ് ബൗളിങ്ങ് നിരയാണ് കേരളത്തിന് ജയം സമ്മാനിച്ചത്. മത്സരം സ്വന്തമാക്കിയതിലൂടെ ആറു പോയന്റ് നേടിയ കേരളം ബി ഗ്രൂപ്പില്‍ 13 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി.
മകന്റെ ചിത്രങ്ങള്‍ പങ്ക് വെച്ച് സാനിയ മിര്‍സ
അഞ്ചിന് ഒന്ന് എന് നിലയില്‍ മൂന്നാം ദിവസത്തെ കളി തുടങ്ങിയ ബംഗാള്‍ രണ്ടാം ദിനത്തില്‍ 184 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ വെറും 41 റണ്‍സിന്റെ വിജയലക്ഷ്യം കേരളത്തിന്റെ മുന്നില്‍ കുറിക്കപ്പെടുകയും ചെയ്തു.
advertisement
ഞങ്ങളെ ഒരുമിപ്പിച്ചത് ഈ താരം; വെളിപ്പെടുത്തലുമായി സാക്ഷി ധോണി
33 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യരും 59 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് ബംഗാളിന്റെ രണ്ടാം ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്. സീസണിലെ ആദ്യ എവേ മത്സരമായിരുന്നു കൊല്‍ക്കത്തയില്‍ കേരളം കളിച്ചത്.

