ജനഗണമന ചൊല്ലി മുംബൈയുടെ റൊമേനിയന്‍ താരം ലൂസിയാന്‍ ഗോയാന്‍; വീഡിയോ കാണാം
മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ പത്തൊമ്പതുകാരന്‍ ഭൂമിജാണ് മുംബൈക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങ്ങിന്റെ മികച്ച പ്രകടനമാണ് മുംബൈയെ തടഞ്ഞ് നിര്‍ത്തിയത്. മത്സരത്തിന്റെ അവസാന നിമിഷം മികച്ച പ്രകടനമായിരുന്നു ധീരജ് കാഴ്ചവെച്ചത്. മത്സരത്തില്‍ ധീരജിന് മഞ്ഞ കാര്‍ഡും ലഭിച്ചു.
മത്സരത്തിന്റെ ആദ്യനിമിഷം മുതല്‍ ഇരുടീമുകളും കേരളം ആക്രമിച്ച കളിക്കുകയായിരുന്നു. ആദ്യ മിനുട്ടുകളില്‍ തന്നെ മുംബൈ ഗോള്‍മുഖത്ത് പന്തെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.
advertisement
ആറാം മിനിട്ടില്‍ റാകിപിന്റെ പാസില്‍ നിന്ന് നര്‍സാരി പോസ്റ്റ് ലക്ഷ്യമാക്കിയെങ്കിലും മുംബൈ നായകന്‍ അമരീന്ദര്‍ തട്ടിയകറ്റുകയായിരുന്നു. മുംബൈയ്ക്കായി നൂഗു മികച്ച മുന്നേറ്റങ്ങളാണ് മത്സരത്തില്‍ കാഴ്ചവെച്ചത്.