ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ അഞ്ച് ക്ലബ്ബുകള്‍ക്കാണ് എഎഫ്‌സി ലൈസന്‍സ് ലഭ്യക്കാത്തതെന്ന് പ്രമുഖ ഫുട്‌ബോള്‍ പോര്‍ട്ടലായ ഗോള്‍.കോമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാസ്റ്റേഴ്‌സിനുപുറമേ മുംബൈ സിറ്റി എഫ്‌സി, എഫ്‌സി പുണെ, ഡല്‍ഹി ഡൈനാമോസ്, ജംഡ്പൂര്‍ എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്കാണ് ലൈസന്‍സ് ലഭിക്കാത്തത്.
'ധോണി ദ ബെസ്റ്റ്'; അപൂര്‍വ്വ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ധോണി
ഇതോടെ ഐഎസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എഎഫ്‌സി കപ്പിനുള്ള യോഗ്യത നേടിയാലും അഞ്ച് ക്ലബ്ബുകളും പുറത്തിരിക്കേണ്ടിവരും. എന്നാല്‍ ക്ലബ്ബുകള്‍ക്ക് ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഇനിയും അവസരമുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ ക്ലബ്ബുകള്‍ക്ക് ലൈസന്‍സ് നേടിയെടുക്കാം.
advertisement
നാളെയാണ് ഐഎസ്എല്‍ അഞ്ചാം പതിപ്പിനു തുടക്കമാകുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സും അമര്‍ തമര്‍ കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം.