അതിഥികളെ നെഞ്ചോട് ചേര്‍ക്കുന്ന പതിവിലും മലയാളികളായ മഞ്ഞപ്പട തന്നെ ആദ്യസ്ഥാനത്ത്. അതുകൊണ്ടാണ് ഏതൊരുതാരവും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായം കൊതിച്ചുപോകുന്നത്. അങ്ങനെ വന്നുചേരുന്നവരെ നമ്മള്‍ ഓമനപ്പേരിട്ട് വിളിക്കും.
ഗോളടി ശീലിച്ച മൊട്ടത്തലയന്‍ ഇയാന്‍ ഹ്യൂമിനെ വിളിച്ചത് ഹ്യൂമേട്ടന്‍ എന്നാണ്. സര്‍വ തന്ത്രങ്ങളും തലയില്‍ സ്വരൂക്കൂട്ടി മാറിനിന്ന് അച്ചടക്കത്തോടെ കളി മെനഞ്ഞ കോപ്പല്‍ എന്ന കോച്ചിനെ സ്‌നേഹംമൂത്ത് വിളിച്ചത് കൊപ്പലാശാന്‍ എന്നാണ്. പിന്നീട് ഒരിക്കല്‍ ഹോസു പ്രീറ്റൊയുടെ കളിമികവിനെ അംഗീകരിച്ചത് ഹോസൂട്ടന്‍ എന്ന ചെല്ലപ്പേരിട്ടാണ്. ഈ സീസണിലും ഒരു ഓമനപ്പേര് മണക്കുന്നു. ആദ്യകളിയില്‍ കൊല്‍ക്കത്തയുടെ വലതുരന്ന രണ്ടു ഗോളുകള്‍ക്കുടമ ഒഗ്ബച്ചേ ഇനിമുതല്‍
advertisement
ഒഗ് മച്ചാനാണ്.. ! ഒഗ് മച്ചാനേ പൊളിച്ചൂട്ടാ..
Also Read കേരള ബ്ലാസ്റ്റേഴ്സിന് ജയത്തുടക്കം