ISL 2019-20 LIVE: ISL കേരള ബ്ലാസ്റ്റേഴ്സിന് ജയത്തുടക്കം
Last Updated:
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ആറാം പതിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലായിരുന്നു മത്സരം. എടികെയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്.രണ്ട് ഗോളും നേടിയ ക്യാപ്റ്റന്‍ ഓഗ്ബച്ചെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയശില്‍പ്പി.
തുടര്‍ച്ചയായ രണ്ടാം സീസണില്‍ ആണ് ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എടികെയെ തോല്‍പ്പിക്കുന്നത്. വ്യാഴാഴ്ച മുംബൈ സിറ്റിക്കെതിരെ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം
മത്സരത്തിന് മുന്നോടിയായി ചലച്ചിത്ര താരങ്ങള്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങ് നടന്നു. ആദ്യഇലവനിൽ മലയാളി താരം പ്രശാന്ത് മാത്രമാണ് ഇടംപിടിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2019 7:53 PM IST