TRENDING:

'പരിധി വിടുന്നു'; കളത്തിലെ മോശം പെരുമാറ്റം; ഖലീല്‍ അഹമ്മദിന് ഐസിസിയുടെ മുന്നറിയിപ്പ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: നാലാം ഏകദിനത്തിലെ തിളക്കമാര്‍ന്ന ജയത്തിനിടെ കളത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ യുവതാരത്തിന് ഐസിസിയുടെ മുന്നറിയിപ്പ്. ഇന്നലെ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമ്മദിനാണ് മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ മുന്നറിയിപ്പ ലഭിച്ചത്.
advertisement

വിന്‍ഡീസ് ഇന്നിങ്ങ്‌സിന്റെ 14 ാം ഓവറില്‍ മര്‍ലോണ്‍ സാമുവല്‍സിന്റെ വിക്കറ്റ് ലഭിച്ചപ്പോഴായിരുന്നു താരത്തിന്റെ അമിതാഹ്ലാദം പരിധി വിട്ട് പോയത്. ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.5 ന്റെ ലംഘനമാണിതെന്നാണ് മാച്ച് റഫറി വിധിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് ബിസിസിഐയും വിന്‍ഡീസും; നാട്ടിലെത്തിയത് പോലെയെന്ന് കരീബിയന്‍ പട

താരങ്ങള്‍ മത്സരങ്ങളില്‍ നിന്ന് പുറത്താവുന്ന സമയത്ത് ആഗ്യം കൊണ്ടോ വാക്കുകള്‍ കൊണ്ടോ പ്രകോപിപ്പിക്കുന്നതിനെയാണ് ആര്‍ട്ടിക്കിള്‍ 2.5 ല്‍ സൂചിപ്പിക്കുന്നത്. മര്‍ലോണ്‍ സാമുവല്‍സിന്റെ ബാറ്റില്‍ കൊണ്ട പന്ത് സ്ലിപ്പില്‍ രോഹിത് ശര്‍മ കൈപ്പിടിയിലൊതുക്കിയപ്പോഴായിരുന്നു ഖലീലിന്റെ ആഹ്ലാദം. പക്ഷേ അത് സാമുവല്‍സിനെതിരെ ആക്രോശമായി മാറുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'പരിധി വിടുന്നു'; കളത്തിലെ മോശം പെരുമാറ്റം; ഖലീല്‍ അഹമ്മദിന് ഐസിസിയുടെ മുന്നറിയിപ്പ്