ഒന്നാം ഇന്നിങ്‌സില്‍ അര്‍ദ്ധസെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയ ഒസ്മാന്‍ ഖവാജയാണ് കളിയിലെ കേമന്‍. ഖവാജക്കും പെയിനിനുമൊപ്പം അര്‍ദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും മത്സരത്തില്‍ നിര്‍ണ്ണയക പങ്കുവഹിച്ചു. പാക്കിസ്താനായി യാസിര്‍ ഷാ നാലും മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും നേടി. ഒന്നാം ഇന്നിങ്ങ്‌സില്‍ ഓസീസിന്റെ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ബിലാല്‍ ആസിഫ് രണ്ടാം ഇന്നിംഗ്‌സില്‍ 37 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
advertisement
ഷായെ വെറുതേ വിടു; അവന് വളരാനുള്ള സാഹചര്യമാണ് വേണ്ടതെന്ന് വിരാട് കോഹ്‌ലി
ട്രാവിസ് ഹെഡുമൊത്ത് സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു ഖവാജ ഉയര്‍ത്തിയത്. അവസാന ദിവസത്തെ അവസാന സെഷനില്‍ ഖവാജ പുറത്തായതോടെ പാക് താരങ്ങള്‍ വിജയം കൊതിച്ചെങ്കിലും ടിം പെയ്‌നിന്റെ അപരാജിത ചെറുത്ത് നില്‍പ്പാണ് പാക് മോഹങ്ങള്‍ കെടുത്തിയത്. ഒമ്പതാം വിക്കറ്റില്‍ നഥാന്‍ ലിയോണും പെയ്‌നും ചേര്‍ന്ന് 13 ഓവറുകളാണ് ചെറുത്ത് നിന്നത്. 34 പന്തുകള്‍ നേരിട്ട ലിയോണ്‍ അഞ്ച് റണ്‍സാണ് നേടിയത്.
