'കണ്ണ് തുറക്കാതെ സെലക്ടര്‍മാര്‍'; വിന്‍ഡീസിനെതിരായ ഏകദിന ടീമില്‍ ഇടം ലഭിക്കേണ്ടിയിരുന്ന മൂന്ന് താരങ്ങള്‍
Last Updated:
ഹൈദരാബാദ്: വിന്‍ഡീസിനെതിരെ ഇന്ത്യ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത് വളരെയധികം ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരുന്നു. കരുണ്‍ നായരെയും മുരളി വിജയിയെയും ടീമിലുള്‍പ്പെടുത്താത്തത് ആയിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടിയ ടീമില്‍ നിന്ന് വ്യത്യസ്തമായി യുവതാരങ്ങള്‍ക്ക് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും അതില്ലാതെയാണ് രണ്ടാം ടെസ്റ്റിനുള്ള പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ അതിനു പിന്നാലെ പ്രഖ്യാപിച്ച ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറായെങ്കിലും ടീമിലിടം ലഭിക്കുമെന്ന് കരുതിയ മൂന്ന് താരങ്ങള്‍ പരിഗണിക്കപ്പെട്ടുമില്ല.
ഭൂവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബൂംമ്രയ്ക്കും വിശ്രമം അനുവദിച്ച സെലക്ടര്‍മാര്‍ ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് അപ്രതീക്ഷിത നീക്കമായത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്ന താരങ്ങളെയും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ടീമില്‍ ഇടം ലഭിക്കേണ്ടിയിരിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയെന്ന് പരിശോധിക്കാം.
1. ദിനേഷ് കാര്‍ത്തിക്
ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച കാര്‍ത്തിക്കിനെ വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്ന് ഒഴിവാക്കിയത് അപ്രതീക്ഷിത നീക്കമാണ്. യുവതാരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ഋഷഭ് പന്ത് ടീമിലെത്തിയതാണ് കാര്‍ത്തിക്കിന് വിനയായതെന്ന് പറയാം. പക്ഷേ മനീഷ് പാണ്ഡയെ ടീമില്‍ നിലനിര്‍ത്തിയപ്പോഴാണ് കാര്‍ത്തിക്കിന് പുറത്താക്കിയതെന്നത് നീതീകരിക്കാന്‍ കഴിയാത്തതാണ്.
advertisement
ഏഷ്യാ കപ്പില്‍ നിര്‍ണ്ണായകമായ ഇന്നിങ്ങ്‌സുകളായിരുന്നു കാര്‍ത്തിക് കാഴ്ചവെച്ചിരുന്നത്. 37, 44, 1*,31*, 33 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സംഭാവന. മധ്യനിരയില്‍ മനീഷ് പാണ്ഡയെയും അമ്പാട്ടി റായിഡുവിനെയും നിലനിര്‍ത്തിയപ്പോള്‍ കാര്‍ത്തിക്കിനെ ഒഴിവാക്കിയതിനു സെലക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ ഉത്തരം പറയേണ്ടി വരും.
2. ക്രൂണാല്‍ പാണ്ഡ്യ
ഹര്‍ദ്ദിഖ് പാണ്ഡ്യയുടെ സഹോദരനായ ക്രൂണാല്‍ ആഭ്യന്തര മത്സരങ്ങളില്‍ ഓള്‍റൗണ്ട് മികവുമായി തിളങ്ങുകയാണ്. നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ 41 റണ്‍സ് വിട്ട് നല്‍കി ആറ് വിക്കറ്റുകളായിരുന്നു ബൗളിങ്ങ് ഔള്‍റൗണ്ടര്‍ വീഴ്ത്തിയത്.
advertisement
നല്ലൊരു ബാറ്റ്‌സ്മാനു പുറമെ മികച്ച ഫീല്‍ഡര്‍ കൂടിയണ് ക്രൂണാല്‍. പവര്‍ പ്ലേകളില്‍ ആശ്രയിക്കാന്‍ കഴിയുന്ന താരത്തെ ഹര്‍ദ്ദിഖ് പാണ്ഡ്യയുടെയും കേദാര്‍ ജാദവിന്റെയും അഭാവത്തില്‍ ടീമിലേക്ക് പരിഗണിക്കേണ്ടതായിരുന്നു.
3. സുരേഷ് റെയ്‌ന
2011 ലോക കപ്പിനുശേഷം ടീമില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സുരേഷ് റെയ്‌ന ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കഴിഞ്ഞദിവസങ്ങളില്‍ പുറത്തെടുത്തത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ നയിക്കുന്ന താരം ആറാം നമ്പറില്‍ ഇന്ത്യക്ക് പരീക്ഷിക്കാവുന്ന മികച്ച ഓപ്ഷനാണ്. കേദാര്‍ ജാദവിനു പകരക്കാരനായി ടീമിലേക്ക് റെയ്‌നയ്ക്ക് കയറാന്‍ അനുയോജ്യമായ സമയവും ഇതായിരുന്നു. ബാറ്റ്‌സ്മാന്‍ എന്നതിനു പുറമേ പാര്‍ട് ടൈം ബൗളറായും താരത്തെ ഉപയോഗിക്കാന്‍ കഴിയും. മിഡില്‍ ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാന്‍ പറ്റിയ താരമാണ് റെയ്‌ന.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2018 8:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കണ്ണ് തുറക്കാതെ സെലക്ടര്‍മാര്‍'; വിന്‍ഡീസിനെതിരായ ഏകദിന ടീമില്‍ ഇടം ലഭിക്കേണ്ടിയിരുന്ന മൂന്ന് താരങ്ങള്‍


