13 ടെസ്റ്റില്‍ നിന്ന് അഞ്ച് സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 1322 റണ്‍സാണ് കോഹ്‌ലി നേടിയിരുന്നത്. 14 ഏകദിനങ്ങളില്‍ നിന്ന് ആറ് സെഞ്ച്വറികളോടെ 1202 റണ്‍സും താരം നേടിയിരുന്നു. ടെസ്റ്റ് ടീമില്‍ കോഹ്‌ലിയ്ക്കും പന്തിനു പുറമെ ജസ്പ്രീത് ബൂംറയും ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ നിന്നും മൂന്നു താരങ്ങള്‍ ടീമിലിടം നേടിയിട്ടുണ്ട്.
ഏകദിന ടീമില്‍ ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും നാല് താരങ്ങളാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കോഹ്‌ലിക്കൊപ്പം ജസ്പ്രീത് ബൂംറ രണ്ട് ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുവര്‍ക്കും പുറമെ ഓപ്പണര്‍ രോഹിത് ശര്‍മയും ബൗളര്‍ കുല്‍ദീപ് യാദവുമാണ് ഇന്ത്യയില്‍ നിന്നും ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
രോഹിത് ശര്‍മയും ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോയുമാണ് ലോക ഏകദിന ഇലവന്‍ ഓപ്പണിങ് സഖ്യം. മൂന്നാം നമ്പറില്‍ വിരാട് കോഹ്‌ലിയും നാലാമനായി ജോ റൂട്ടും കളത്തിലിറങ്ങും. റോസ് ടെയ്‌ലര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, മുസ്താഫിസുര്‍ റഹ്മാന്‍, റാഷിദ് ഖാന്‍, കുല്‍ദീപ് യാദവ്, പൂംറ എന്നിങ്ങനെയാണ് ഏകദിന പ്ലെയിങ് ഇലവന്‍.
