തലേദിവസത്തെ സ്കോറായ 72ൽ ബാറ്റിങ് തുടർന്ന കോഹ്ലി 184 പന്ത് നേരിട്ടാണ് ടെസ്റ്റിലെ 24-ാം സെഞ്ച്വറി തികച്ചത്. ക്യാപ്റ്റനെന്ന നിലയിൽ 17-ാമത്തെയും വെസ്റ്റിൻഡീസിനെതിരെ രണ്ടാമത്തെയും സെഞ്ച്വറിയാണ് കോഹ്ലി നേടിയത്. ഏഴ് ബൌണ്ടറികൾ ഉൾപ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. എന്നാൽ ക്യാപ്റ്റനെ കാഴ്ചക്കാരനാക്കി വെടിക്കെട്ട് ബാറ്റിങ്ങാണ് റിഷഭ് പന്ത് പുറത്തെടുത്തത്. എട്ട് ബൌണ്ടറികളും നാലു സിക്സറുകളും ഉൾപ്പെടെയാണ് പന്ത് 92 റൺസെടുത്തത്. എന്നാൽ രണ്ടാം ടെസ്റ്റ് സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ പന്ത് പുറത്താകുകയായിരുന്നു. കോഹ്ലിയും പന്തും ചേർന്ന് അഞ്ചാം വിക്കറ്റിൽ 133 റൺസാണ് കൂട്ടിച്ചേർത്തത്. വെസ്റ്റിൻഡീസിനുവേണ്ടി ദേവേന്ദ്ര ബിഷൂ രണ്ടു വിക്കറ്റെടുത്തിട്ടുണ്ട്.
advertisement
ടെസ്റ്റ് അരങ്ങേറ്റത്തിൽ മിന്നിയ പൃഥ്വി ഷായുടെ മികവിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ആദ്യദിനം ലഭിച്ചത്. 154 പന്ത് നേരിട്ട പൃഥ്വി ഷാ 19 ഫോറുകളുടെ അകമ്പടിയോടെ 134 റൺസെടുത്താണ് പുറത്തായത്. ചേതേശ്വർ പൂജാര 86 റൺസും അജിൻക്യ രഹാനെ 41 റൺസുമെടുത്ത് പുറത്തായി.