കിവീസ് താരങ്ങള്‍ അടിച്ചു തകര്‍ക്കുന്നതനിടെ തനിക്ക് ലഭിച്ച റിട്ടേണ്‍ ക്യാച്ചിനുള്ള അവസരം തടസപ്പെട്ടപ്പോഴായിരുന്നു ക്രുനാല്‍ കളത്തില്‍ നിലവിട്ട് പെരുമാറിയത്. ക്രുനാല്‍ എറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു സംഭവം. ഒന്നാം പന്ത് നേരിട്ട കെയ്ന്‍ വില്യസണ്‍ സ്‌ട്രൈറ്റ് ഡ്രൈവിനു ശ്രമിച്ചതായിരുന്നു ക്രുനാലിന്റെ കൈകളിലേക്ക് വന്നത്.
Also Read: ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് 80 റൺസിന്റെ തോൽവി
പന്തിനായി താരം ചാടിവീണങ്കെലും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സിഫര്‍ട്ട് തടസമാവുകയായിരുന്നു. ക്രുണാലും സിഫര്‍ട്ടും കൂട്ടിയിടിച്ചതോടെ പന്ത് കൈയ്യിലൊതുക്കാനുള്ള താരത്തിന്റെ ശ്രമം പാളുകയും ചെയ്തു. ഇതോടെ ഫീല്‍ഡിങ് തടസപ്പെടുത്തിയതിന്റെ പേരില്‍ വിക്കറ്റ് ലഭിക്കാന്‍ ക്രുനാല്‍ അപ്പീല്‍ ചെയ്യുകയായിരുന്നു. താരത്തിനൊപ്പം നായകന്‍ രോഹിതും അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല.
advertisement
ഇതോടെ അമ്പയറിനോട് പൊട്ടിത്തെറിച്ച താരം സ്റ്റംപ്‌സിനു പുറകില്‍ നിന്നും കലിയടക്കുകയായിരുന്നു. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ക്രുനാല്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്.
