advertisement

ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് 80 റൺസിന്റെ തോൽവി

Last Updated:

ഇന്ത്യക്ക് 80 റൺസിന്റെ തോൽവി

വെല്ലിങ്ടണ്‍: ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് 80 റൺസിന്റെ തോൽവി. ആദ്യം ബാറ്റുചെയ്ത കിവീസ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.02 ഓവറിൽ 139 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇന്ത്യൻ നിരയിൽ 39 റൺസെടുത്ത എംഎസ് ധോണിയാണ് ടോപ്പ് സ്കോറർ.
ധോണിയ്ക്ക് പുറമെ ശിഖർ ധവാൻ (29), വിജയ് ശങ്കർ (27) ക്രുനാൽ പാണ്ഡ്യ (20) റൺസെടുത്തു ശേഷിക്കുന്നവർക്കാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. കിവീസിനായി ടിം സൗത്തി മൂന്നും സോധി, സാന്റ്നർ, ഫെർഗൂസൻ എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റുചെയ്ത കിവീസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് കിവികൾ നേടിയത്.  തകർത്തടിച്ച ഓപ്പണർമാരാണ് ന്യൂസിലൻഡിന് മികച്ച തുടക്കം നൽകിയത്. സീഫർട്ട് 84, മൺറോ 34 എന്നിവരാണ് കളി തുടക്കത്തിൽ തന്നെ ആതിഥേയരുടെ കൈകളിൽ എത്തിച്ചത്. അവസാന നിമിഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ബൗളർമാരാണ് കിവീസിനെ വലിയ സ്കോർ നേടുന്നതിൽ നിന്നും ത‍ടഞ്ഞുനിർത്തിയത്.
advertisement
ഓപ്പണർമാർക്ക് പുറമെ ന്യൂസിലൻഡ് നിരയിൽ  കെയ്ൻ വില്യംസണും (34), റോസ് ടെയ്ലറുമാണ് (23 ) തിളങ്ങിയത്.  ഇന്ത്യക്കായി ഹർദിക് പാണ്ഡ്യ രണ്ടും ഖലീൽ  അഹമ്മദ്, ക്രൂനാൽ പാണ്ഡ്യ, ചാഹൽ,  ഭൂവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് 80 റൺസിന്റെ തോൽവി
Next Article
advertisement
അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
  • അനന്ത് അംബാനി രാജരാജേശ്വരവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ച് 3 കോടി വീതം സംഭാവന നൽകി

  • രാജരാജേശ്വര ക്ഷേത്ര നവീകരണത്തിനായി 12 കോടി വാഗ്ദാനം ചെയ്തു, കിഴക്കൻ ഗോപുരം പുനരുദ്ധാരണവും ഉൾപ്പെടുന്നു

  • ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി ആനയാശുപത്രി, അഭയകേന്ദ്രം, ശാസ്ത്രീയ പരിപാലനം പ്രഖ്യാപിച്ചു

View All
advertisement