എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 20 ഓവറില്‍ 79 ന് 7 എന്ന നിലയിലാണ്. നായകന്‍ ജേസണ്‍ ഹോള്‍ഡറും ആഴ്‌ലി നഴ്‌സുമാണ് ക്രീസില്‍. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനവും ഫീല്‍ഡിങ്ങ് മികവുമാണ് വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ട് സൂപ്പര്‍ റണ്ണൗട്ടുകളാണ് കുല്‍ദീപ് യാദവും വിരാട് കോഹ്‌ലിയും നേടിയത്.
സച്ചിനെയും വിരാടിനെയും മറികടന്ന് ഹിറ്റ്മാന്‍; മത്സരത്തില്‍ സ്വന്തമാക്കിയത് ഈ റെക്കോര്‍ഡുകള്‍
advertisement
അടുത്തടുത്ത ഓവറുകളിലായിരുന്നു ഇരുവരുടെയും പ്രകടനം. വിന്‍ഡീസ് ഇന്നിങ്ങ്‌സിന്റെ അഞ്ചാമത്തെ ഓവറിലാണ് മികച്ച ഫോമില്‍ കളിക്കുന്ന ഷായി ഹോപ്പിനെ കുല്‍ദീപ് പുറത്താക്കുന്നത്. സിംഗിളെടുക്കാന്‍ ഓടിയ കുല്‍ദീപിനെ നേരിട്ടുള്ള ഏറില്‍ യാദവ് പുറത്താക്കുകയായിരുന്നു.
തൊട്ടു പിന്നാലെ ആറാം ഓവറിലാണ് കീറണ്‍ പവലിനെ വിരാട് കോഹ്‌ലി പുറത്താക്കുന്നത്. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന പവല്‍ ക്രീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പന്ത് കൈക്കലാക്കിയ കോഹ്‌ലി ഡൈവിങ്ങിലൂടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.