നിലവിൽ മൂന്ന് ഫോർമാറ്റിലും ഗംഭീര ഫോമിലാണ് ഇന്ത്യൻ ടീം. സീനിയർ താരങ്ങളുടെ അഭാവത്തിൽ പോലും ഇത്തവണത്തെ ബോർഡർ- ഗവാസ്‌കർ ട്രോഫി ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിൽ നടന്ന പരമ്പരകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇത്തരത്തിൽ ടെസ്റ്റ് പരമ്പരകളും നേടിക്കൊണ്ടിരിക്കുന്ന ടീം ടെസ്റ്റ് ക്രിക്കറ്റിലെ ആധിപത്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ വിജയത്തോടെ തങ്ങളുടെ ശക്തി അരക്കെട്ടുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ നിലവിലെ ഇന്ത്യൻ ടീമിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ.
advertisement
Also Read- WTC Finals | കർശന ക്വാറന്റൈൻ പൂർത്തിയാക്കിയ ഇന്ത്യൻ താരങ്ങൾ ഇന്ന് പരിശീലനം ആരംഭിക്കും
ഇപ്പോഴത്തെ ഇന്ത്യൻ ടീം ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവരാണെന്നാണ് ഗവാസ്‌കർ അഭിപ്രായപ്പെടുന്നത്. 'പലപ്പോഴും ക്രിക്കറ്റില്‍ നമുക്ക് താരതമ്യം പ്രയാസമാണ്. പക്ഷേ ഈ ഇന്ത്യന്‍ ടീം ജയിക്കാനായി ജനിച്ചവര്‍ പോലെയാണ്. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീമെന്ന് അനായാസം തന്നെ പറയാം. ടീമില്‍ ചാമ്പ്യന്‍ ബാറ്റ്സ്മാനുണ്ട് നിരവധി ചാമ്പ്യന്‍ ബൗളര്‍മാരുമുണ്ട്. ഈ ടീമിന് ആരെയും ഏത് സാഹചര്യത്തിലും തോല്‍പ്പിക്കാന്‍ കഴിയും.നിലവിലെ ഈ ടീമില്‍ ന്യൂനതകള്‍ ഒന്നുമില്ല. ഒപ്പം ലോക ക്രിക്കറ്റില്‍ ഏറെ കാലം മേധാവിത്വം പുലര്‍ത്തുവാന്‍ പോകുന്ന ഒരു വിക്കറ്റ് കീപ്പറുമുണ്ട്. 1960 മുതലുള്ള ഇന്ത്യന്‍ ടീമിന്റെ ചരിത്രം പരിശോദിച്ചാലും ഇത്രയേറെ സന്തുലിത ഉള്ള ഒരു ടീമിനെ കാണുവാന്‍ സാധിക്കില്ല'- ഗവാസ്‌കർ തുറന്ന് പറഞ്ഞു.
എം എസ് ധോണിക്ക് ശേഷവും ടെസ്റ്റ്, ടി20, ഏകദിനം എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീം നല്ല രീതിയിൽ മുന്നേറുന്നുണ്ടെങ്കിലും 2013ന് ശേഷം ടീമിന് ഐ സി സിയുടെ ഒരു ട്രോഫി പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിനെ മറികടന്ന് ആ കുറവ് നികത്താനാണ് കോഹ്ലിപ്പടയുടെ ലക്ഷ്യം.
News summary: Sunil Gavaskar calls the present Indian team the best ever