ഫുട്‌ബോള്‍ എന്ന ലോകത്തിലെ ഏറ്റവും മനോഹരമായ കായികയിനത്തിന്റെ അമരക്കാരില്‍ ഏറ്റവും പ്രധാനിയെന്ന നിലയില്‍ അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ കൂടിയായ മെസ്സിയെ ആരാധകര്‍ വാനോളം ഉയരത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഖത്തറിലെ ലൂസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ കളിച്ചുകൊണ്ടാണ് അര്‍ജന്റീനയും അമരക്കാരനായ മെസ്സിയും എത്തുക. മെസ്സിയുടെ എല്‍ ക്ലാസിക്കോ എതിരാളിയായ റൊണാള്‍ഡോ മെസ്സിയുമായി ഒരു പന്തയത്തിന് തയ്യാറാണെന്ന രീതിയില്‍ ആഗ്രഹം പ്രകടിപ്പിച്ചതും കളിയുടെ വീര്യം കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ പോര്‍ച്ചുഗീസ് നായകനെ വരെ മറികടക്കുന്ന ഫോമിലാകും മെസ്സി എത്തുകയെന്നാണ് കായിക പ്രേമികളുടെ പ്രവചനം.
advertisement
റൊണാള്‍ഡോയുടെ ഗോള്‍ നേട്ടത്തെ മറികടക്കുമോ?
ചൊവ്വാഴ്ച തന്റെ അഞ്ചാം ലോകകപ്പ് മത്സരത്തിനായുള്ള വേദിയിലേക്ക് എത്തുന്നത് വഴി ഫുട്‌ബോളില്‍ ചരിത്രം കുറിച്ച മഹാന്‍മാരുടെ പട്ടികയിലേക്ക് മെസ്സിയും ഉയരും. അര്‍ജന്റീനിയന്‍ ടീമിനെ മുന്‍നിരയില്‍ നിന്ന് നയിക്കുന്ന മെസ്സി പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം മറികടക്കാന്‍ പാകത്തിലുള്ള ദൂരത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പിഎസ്ജി താരം കൂടിയായ മെസ്സി അര്‍ജന്റീനയ്ക്കായി 6 ഗോളുകള്‍ നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകനായ റൊണാള്‍ഡോ ലോകകപ്പില്‍ പോര്‍ച്ചുഗലിനായി വലയിലാക്കിയിട്ടുള്ളത് 7 ഗോളുകളാണ്.
ലോകകപ്പ് ഏറ്റവും കൂടുതല്‍ തവണ കളിച്ച സജീവ കളിക്കാരില്‍ ഒരാളാണ് മെസ്സി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ പാടവം ഒന്ന് വിലയിരുത്തുന്നത് നല്ലതായിരിക്കും. റൊണാള്‍ഡോ ഇതുവരെ 17 ലോകകപ്പുകളിലാണ് കളിച്ചിട്ടുള്ളത്. അതേസമയം മെസ്സിയാകട്ടെ തന്റെ കരിയറില്‍ ഇതുവരെ 19 ലോകകകപ്പ് വേദികളില്‍ കളിച്ച് പരിചയിച്ചിട്ടുണ്ട്. ജര്‍മ്മനിയുടെ ഇതിഹാസ താരം ലോത്തര്‍ മാത്തൗസ് ആണ് മെസ്സിയ്ക്കും മുന്നിലുള്ളത്. ജര്‍മ്മനിയുടെ മധ്യനിര താരമായ ഇദ്ദേഹം ഇതുവരെ 25 ലോകകപ്പ് വേദികളിലാണ് കളിക്കാനായി എത്തിയിട്ടുള്ളത്.
മെസ്സിയ്ക്ക് മുന്നിലുള്ളത് മറഡോണയുടെ റെക്കോര്‍ഡ്
തുടക്കം മുതല്‍ ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച അര്‍ജന്റീനയുടെ താരമാണ് ഡീഗോ മറഡോണ. മെസ്സിയുടെ ആരാധന പുരുഷന്‍ കൂടിയാണ് മറഡോണ. ഇതുവരെ 21 മത്സരങ്ങള്‍ കളിച്ച ശേഷമാണ് അദ്ദേഹം മറഞ്ഞത്. മറഡോണയുടെ റെക്കോര്‍ഡ് തകര്‍ക്കുന്ന മെസ്സിയെ കാണാനാണ് ആരാധകര്‍ ഇനി കാത്തിരിക്കുന്നത്. അതേസമയം ഖത്തര്‍ ലോകകപ്പില്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയുടെ അവസാന ഗ്രൂപ്പ് സി മത്സരത്തിലെ എതിരാളി പോളണ്ട് ആണ്. ഡിസംബര്‍ ഒന്നിനാണ് മത്സരം.
മറ്റൊന്ന് വിഖ്യാത കളിക്കാരന്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡും ഖത്തര്‍ ലോകകപ്പില്‍ മറികടക്കാന്‍ മെസ്സി ശ്രമിക്കുമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. അതോടെ ലോകകപ്പ് ചരിത്രത്തില്‍ തന്നെ മെസ്സിയുഗത്തിന് തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഒന്നടങ്കം.
ഗോള്‍ഡന്‍ ബോള്‍ നേടുമോ ?
ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് തന്നെയാണ് മറ്റൊരു ലക്ഷ്യം. അതിന് ഒരു കാരണമുണ്ട്. 2014ലെ ലോകകപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ അര്‍ജന്റീനിയന്‍ ടീമിന് ആകെ ആശ്വാസമായത് അന്ന് മെസ്സി നേടിയ ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് ആയിരുന്നു. ആ ലോകകപ്പില്‍ തോമസ് മുള്ളറുടെ മികവില്‍ ജര്‍മ്മനി കപ്പ് ഉയര്‍ത്തിയപ്പോഴും മെസ്സിയുടെ നേട്ടം ആരാധകര്‍ വിലകുറച്ച് കണ്ടില്ല. അതേസമയം 2018 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ കിരീടം നേടിയത് ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച് ആണ്. ക്രൊയേഷ്യയെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ ലൂക്കാ മോഡ്രിച്ചും ഇത്തവണ എത്തുന്നുണ്ട്. അതായത് ഓരോ ഗോള്‍ഡന്‍ ബോള്‍ നേടിയ രണ്ട് താരങ്ങളാണ് ഖത്തര്‍ ലോകകപ്പില്‍ ഇപ്പോള്‍ ഉള്ളത്. ചരിത്രത്തില്‍ ഇതുവരെ ഒരു താരത്തിനും രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ നേട്ടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ ഫോമില്‍ മെസ്സി രണ്ടാമത് ഒരു ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം കൂടി വാങ്ങി വേണം ഖത്തറില്‍ നിന്ന് മടങ്ങിപ്പോകാൻ എന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അത് സംഭവിച്ചാല്‍ നേരത്തെ പറഞ്ഞതുപോലെ രണ്ട് ഗോള്‍ഡന്‍ ബോള്‍ നേടുന്ന ആദ്യ താരമാകും ലയണല്‍ മെസ്സി.