5- 0 ത്തിന്റെ ആധികാരിക ജയത്തോടെയാണ് മേരി ഇന്തോനേഷ്യയില്‍ സ്വര്‍ണ്ണം അണിഞ്ഞത്. സുവര്‍ണ്ണ നേട്ടത്തോടെ സെപ്റ്റംബര്‍ ഏഴ് മുതല്‍ തുടങ്ങുന്ന ബോക്സിങ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ തയ്യാറെടുപ്പ് ഗംഭീരമാക്കാനും മേരിയ്ക്ക് കഴിഞ്ഞു.
സെപ്റ്റബര്‍ ഏഴ് മുതല്‍ 21 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ്. സ്വര്‍ണ്ണ നേട്ടം ലോകചാമ്പ്യഷിപ്പിനൊരുങ്ങുന്ന മുപ്പത്തിയാറുകാരിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. മെയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ബോക്സിങ്ങിലും മേരി കോം സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല.
advertisement
advertisement
സ്വര്‍ണമെഡല്‍ നേട്ടത്തിന്റെ സന്തോഷം താരം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. പരിശീലകനും സ്റ്റാഫിനും നന്ദി പറഞ്ഞുകൊണ്ടാണ് മേരിയുടെ ട്വീറ്റ്. താരത്തെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2019 6:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇടിക്കൂട്ടില്‍ വീണ്ടും പൊന്‍തിളക്കവുമായി മേരി കോം' പ്രസിഡന്റ്‌സ് കപ്പില്‍ സ്വര്‍ണ്ണം
