advertisement

'മെസി വിരമിക്കാനൊരുങ്ങുന്നോ?' മെസിയ്ക്ക് ശേഷമുള്ള ബാഴ്‌സയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതായി മാനേജ്‌മെന്റ്

Last Updated:

മെസി വിരമിച്ചതിനുശേഷവും ടീമിനെ മുന്നോട്ടുകൊണ്ടുപോകണം. അതേക്കുറിച്ച് ആലോചിച്ചു തുടങ്ങി. അതുകൊണ്ടാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത്.

മാഡ്രിഡ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി വിരമിക്കാനൊരുങ്ങുകയാണോയെന്ന ചോദ്യങ്ങള്‍ക്ക് ബലമേകി ബാഴ്‌സലോണ പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തേമു. മെസിയ്ക്ക് ശേഷമുള്ള ടീമിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതായി ബര്‍ത്തേമു പറഞ്ഞു. സൂപ്പര്‍ താരം ബൂട്ടഴിച്ചാല്‍ ടീമിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് തങ്ങള്‍ ആലോചിച്ച് തുടങ്ങിയെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്.
'മെസി വിരമിച്ചതിനുശേഷവും ടീമിനെ മുന്നോട്ടുകൊണ്ടുപോകണം. അതേക്കുറിച്ച് ആലോചിച്ചു തുടങ്ങി. അതുകൊണ്ടാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത്. എന്നാല്‍, മെസി ബാഴ്സയ്ക്കൊപ്പം കുറെക്കാലംകൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു' ബര്‍ത്തേമു പറഞ്ഞു.
Also Read: 'ഹര്‍ദ്ദിക്കിന് കൂട്ടായി ഇനി ഈ സിംഹവും' പുതിയ ടാറ്റൂ പ്രദര്‍ശിപ്പിച്ച് താരം
കഴിഞ്ഞ കുറച്ചുകാലമായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ബാഴ്‌സ സജീവമാണ്. സൂപ്പര്‍ താരങ്ങളെ ക്യാമ്പിലെത്തിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അത്‌ലറ്റിക്കോ മഡ്രിഡില്‍ നിന്ന് ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാനെയും ക്ലബ്ബ് ടീമിലെത്തിച്ചിരുന്നു.
advertisement
മെസിയുടെ കാലത്തിനുശേഷവും ടീമിനെ മുന്നോട്ടുകൊണ്ടുപോകേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും തങ്ങള്‍ അതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയെന്നും ബര്‍ത്തേമു റോയ്‌ടേഴ്‌സിനോടാണ് പ്രതികരിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മെസി വിരമിക്കാനൊരുങ്ങുന്നോ?' മെസിയ്ക്ക് ശേഷമുള്ള ബാഴ്‌സയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതായി മാനേജ്‌മെന്റ്
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement