'ഒന്നും സംഭവിച്ചില്ല'; രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ
കൊപ്പലാശാനും വല്ല്യേട്ടനും ഹ്യൂമേട്ടനും പിന്നാലെയാണ് മഞ്ഞപ്പടയ്ക്ക് പോപ്പേട്ടനെ ലഭിക്കുന്നത്. സ്ലൊവേനിയന്‍ താരത്തെ പോപ്പേട്ടനെന്ന് പേരിട്ട് വിളിക്കാന്‍ തുടങ്ങിയപ്പോഴേക്ക് തന്നെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലാന്‍ തുടങ്ങിയിരിക്കുകയാണ് താരം.
ഐഎസ്എല്ലിനായി ഇന്ത്യയിലെത്തിയ താരം സ്ലൊവേനിയ എന്നും മനസിലുണ്ടാകും എന്ന കുറിപ്പോടെ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഇതിനടിയില്‍ കമന്റുമായെത്തിയ ആരാധകന്‍ താരത്തെ ഉപദേശിക്കാനാണ് അവസരം വിനിയോഗിച്ചത്. 'മറ്റേജ് നിങ്ങളുടെ ഫസ്റ്റ് ടച്ച് ഇംപ്രൂവ് ചെയ്യണം' എന്നായിരുന്നു ആരാധകന്റെ കമന്റ്.
advertisement
ഉപദേശത്തിന് മറുപടിയുമായെത്തിയ താരം 'ഓകെ കോച്ച്' എന്നാണ് പറഞ്ഞത്. ആരാധകന്റെ കമന്റിനു രസകരമായി മറുപടി പറഞ്ഞ താരത്തിനു നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു മത്സരങ്ങളിലും മിന്നുന്ന പ്രകടനമായിരുന്നു മറ്റേജ് കാഴ്ചവെച്ചത്.
