'ഒന്നും സംഭവിച്ചില്ല'; രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ
Last Updated:
ഹൈദരാബാദ്: വിന്‍ഡീസിനെതിരെ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള പന്ത്രണ്ടംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിലിറങ്ങിയ ടീമില്‍ യാതൊരു മാറ്റവും ഇല്ലാതെയാണ് ഇന്ത്യയുടെ ടീം പ്രഖ്യാപനം. ഇതോടെ യുവതാരം മായങ്ക് അഗര്‍വാളിന്റെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം.
രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 272 റണ്‍സിന്റെയും കൂറ്റന്‍ ജയം നേടിയ ടീമിനെ നിലനിര്‍ത്താനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. നായകന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കുകയും മായങ്ക് അഗര്‍വാളിന് അരങ്ങേറ്റത്തിന് അവസരമൊരുക്കുകയും ചെയ്യുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടെങ്കിലും ടീമില്‍ മാറ്റം വരുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല.
ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരത്തിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വിന്‍ഡീസ് പരമ്പരയിലും അഗര്‍വാളിനെ കാഴ്ചക്കാരുടെ നിരയില്‍ നിലനിര്‍ത്തിയത്.
advertisement
കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കെഎല്‍ രാഹുലിന് ഒരവസരം കൂടി നല്‍കാനും സെലക്ടര്‍മാര്‍ തീരുമാനിച്ചു. ഷാര്‍ദുല്‍ താകൂറാണ് ടീമിലെ പന്ത്രണ്ടാമന്‍.
ടീം: പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാര്‍ദുല്‍ താകൂര്‍.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2018 1:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഒന്നും സംഭവിച്ചില്ല'; രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ


