TRENDING:

സര്‍ഫിങ്ങിനിടെ അപകടം: മാത്യൂ ഹെയ്ഡന് തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിഡ്‌നി: സര്‍ഫിങ്ങിനിടെ അപകടം പറ്റിയ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മുന്‍ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനും നിലവിലെ കമന്റേറ്ററുമായ ഹെയ്ഡന്റെ തലയ്ക്കും കഴുത്തിനുമാണ് ഗുരുതര പരിക്കുകളേറ്റത്. അപകട വിവരം നാല്‍പ്പാറുകാരന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
advertisement

'മകന് ഇഷ്ടം തന്നെയല്ല മറ്റൊരു താരത്തെ'- വെളിപ്പെടുത്തലുമായി നെയ്മര്‍

ക്വീന്‍സ്‌ലാന്‍ഡില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ഇപ്പോള്‍. മകന്‍ ജോഷ്വാ ഹെയ്ഡനൊപ്പം സര്‍ഫിങ്ങില്‍ ഏര്‍പ്പെട്ടപ്പോഴായിരുന്നു താരത്തിനു പരിക്കേല്‍ക്കുന്നത്. സര്‍ഫിങ്ങിനിടെ തിരമാലകള്‍ക്കുള്ളില്‍പ്പെട്ട താരത്തിനു പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

നെറ്റിയില്‍ നിന്ന് രക്തം വരുന്ന ചിത്രത്തോടൊപ്പമാണ് ഹെയ്ഡന്‍ അപകട വിവരം പങ്കുവെച്ചത്. 'കുറച്ച് ദിവസത്തേക്ക് കളി നിര്‍ത്തിവെച്ചു. ഒരു ബുള്ളറ്റില്‍ നിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒഴിഞ്ഞുമാറിയത് പോലെയാണ് ഇപ്പോള്‍ തോന്നുന്നത്. എന്നെ ആശുപത്രിയിലെത്തിച്ച എല്ലാവരോടും നന്ദി പറയുന്നു. എത്രയും പെട്ടെന്ന് പരിക്ക് ഭേദമാകുമെന്നാണ് കരുതുന്നത്' താരം കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
സര്‍ഫിങ്ങിനിടെ അപകടം: മാത്യൂ ഹെയ്ഡന് തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്