ലെഗാനസിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു മെസി കളത്തിലിറങ്ങിയത്. തൊട്ടുപിന്നാലെ 71 ാം മിനിറ്റില്‍ താരത്തിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോളി തടഞ്ഞെങ്കിലും സുവാരസ് റീബൗണ്ടിലൂടെ ടീമിനായി ഗോള്‍ നേടിയിരുന്നു. പിന്നാലെ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് മെസി സ്വന്തം പേരില്‍ ഗേള്‍ കുറിക്കുന്നത്. ഇതോടെ പകരക്കാരുടെ കുപ്പായത്തില്‍ 22 ാം ഗോള്‍ എന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കുകയായിരുന്നു.
Also Read: 'മാസ് എന്‍ട്രി'; ന്യൂസിലന്‍ഡിലെത്തിയ 'വിരുഷ്‌കയെ' ആര്‍പ്പുവിളികളോടെ സ്വീകരിച്ച് ആരാധകര്‍
advertisement
എഫ്‌സി ബാഴ്‌സലോണ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സൂപ്പര്‍ താരത്തിന്റെ റെക്കോര്‍ഡിന്റെ വാര്‍ത്ത പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും മെസിക്ക് ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.
619 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്. എന്നാല്‍, 31കാരനായ മെസി ഇപ്പോള്‍ തന്നെ 576 ഗോളുകള്‍ നേടിക്കഴിഞ്ഞു. ഇന്നലത്തെ വിജയത്തോടെ 20 മത്സരങ്ങളില്‍ നിന്നും 46 പോയിന്റോടെ ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്തും എത്തി.