ഓക്ക്ലാന്‍ഡ്: ഓസീസിലെ ഐതിഹാസിക ജയത്തിനു പിന്നാലെ ഇന്ത്യന്‍ ടീം കിവികളുമായുള്ള പരമ്പരയ്ക്കായി ന്യൂസിലന്‍ഡില്‍ എത്തിയിരിക്കുകയാണ്. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20കളുമാണ് ഇന്ത്യ ന്യുസിലന്‍ഡ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബുധനാഴ്ച നടക്കുന്ന ആദ്യ ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുക. കളികള്‍ക്കായി ഇന്നലെ ന്യൂസിലന്‍ഡിലെത്തിയ ടീമിന് വന്‍ സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്.
കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക് തുടങ്ങിയ താരങ്ങളായിരുന്നു ഓക്ക്ലാന്‍ഡ് വിമാനത്താവളത്തില്‍ നിന്ന് ആദ്യം പുറത്തേക്ക് വന്നത്. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയായിരുന്നു താരങ്ങളുടെ രംഗപ്രവേശം. പിന്നാലെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഭാര്യ അനുഷ്കയും പുറത്തേക്ക് വരികയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ പുറത്തെത്തിയതോടെ ആരാധകര്‍ ആര്‍പ്പുവിളികളോടെയായിരുന്നു ഇരുവരെയും സ്വീകരിച്ചത്.
ആരാധകരോട് കൈ വീശി കാണിച്ചായിരുന്നു കോഹ്ലി പുറത്തേക്ക് പോയത്. ഓസീസിനെ അവരുടെ മണ്ണില്‍ തകര്‍ത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ ന്യൂസിലന്‍ഡിലെത്തിയത്. അതേസമയം ശ്രീലങ്കയെ സ്വന്തം മണ്ണില്‍ തകര്‍ത്താണ് കിവികള്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ശ്രീലങ്കയുമായിള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പര 1- 0 ത്തിനും മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര 3- 0 ത്തിനുമാണ് കിവികള്‍ സ്വന്തമാക്കിയത്. ഒരു ടി20 മത്സരവും ലങ്ക സ്വന്തമാക്കിയിരുന്നു.
കോഹ്ലി, രോഹിത്, ധോണി എന്നിവരുടെ ബാറ്റിങ്ങ് കരുത്തില്‍ ഇന്ത്യ വിജയം സ്വപ്നം കാണുമ്പോള്‍ നായകന് വില്യംസണ്, റോസ് ടെയ്ലര്, മാര്ട്ടിന് ഗുപ്റ്റില്‍ എന്നിവരിലാണ് കിവികളുടെ പ്രതീക്ഷ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.