ഔള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഷമി തിരുത്തിയത്. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ 100 വിക്കറ്റ് നേട്ടം. 59 ഏകദിനങ്ങളില്‍ നിന്നായിരുന്നു പത്താന്‍ 100 വിക്കറ്റുകള്‍ നേടിയത്. മൂന്നാം സ്ഥാനത്ത് സഹീര്‍ ഖാന്‍ (65), അജിത് അഗാര്‍ക്കര്‍ (67), ജവഗല്‍ ശ്രീനാഥ് (68) എന്നിവരാണ് ആദ്യ അഞ്ചിലുള്ള താരങ്ങള്‍.
Also Read: 'കിവികളെ പറത്തി'; ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം
അന്താരാഷ്ട്ര തലത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്താനും ഷമിയ്ക്ക് കഴിഞ്ഞു. ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനൊപ്പമാണ് ഷമി എത്തിയിരിക്കുന്നത്. 44 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് നേടിയ അഫ്ഗാന്‍ താരം റാഷിദ് ഖാനാണ് പട്ടികയില്‍ ഒന്നാമന്‍. മിച്ചല്‍ സ്റ്റാര്‍ക് (52) രണ്ടാമതും.
advertisement
ഇന്നത്തെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഏകദിന ക്രിക്കറ്റില്‍ 5,000 റണ്‍സ് തികക്കുകയും ചെയ്തു. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ലോകത്തെ മൂന്നാമത്തെ താരമാണ് ധവാന്‍. ഇന്ത്യക്കാരില്‍ രണ്ടാമനും. 118 ഇന്നിങ്‌സുകളില്‍ നിന്നാണ് ധവാന്‍ 5,000 തികച്ചത്. വിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോഡിനൊപ്പമാണ് ധവാന്‍ നിലവില്‍. 101 ഇന്നിങ്‌സുകളില്‍ നിന്ന് 5,000 പിന്നിട്ട ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഈ പട്ടികയില്‍ ഒന്നാമത്. 114 ഇന്നിങ്‌സുകളില്‍ നിന്ന് ഇതേ നേട്ടം കരസ്ഥമാക്കിയ വിവിയന്‍ റിച്ചാര്‍ഡ്‌സ്, വിരാട് കോഹ്‌ലി എന്നിവര്‍ രണ്ടാമതുണ്ട്.