രവീന്ദ്ര ജഡേജയുടെ ഓവറില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിനെയാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ധോണി ബെയ്ല്‍സ് തെറിപ്പിച്ചതോടെ അമ്പയറുടെ തീരുമാനത്തിനു കാത്തുനില്‍ക്കാതെ ഓസീസ് താരം കളംവിടുകയും ചെയ്തു. ജഡേജയുടെ ബോള്‍ ഹാന്‍ഡ്‌സ്‌കോമ്പ് സ്വീപ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പന്ത് കൈയ്യിലൊതുക്കിയ ധോണി ബെയ്ല്‍സ് തെറിപ്പിക്കുന്നത്.
Also Read: ജയം നേടാന്‍ ഇന്ത്യ; ഓപ്പണര്‍മാര്‍ മടങ്ങി; ലക്ഷ്യം 299 റണ്‍സ്
22 പന്തില്‍ നിന്ന് 20 റണ്ണുമായി നിലയുറപ്പിച്ച് തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു ഹാന്‍ഡ്‌സ്‌കോമ്പിന്റെ മടക്കം. ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 29 ഓവറില്‍ 151 ന് മൂന്ന് എന്ന നിലയിലാണ്.
47 റണ്ണുമായി നായകന്‍ വിരാട് കോഹ്‌ലിയും 23 റണ്ണുമായി അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍.