രണ്ട് മാസം സൈനിക സേവനം നടത്താന്‍ തീരുമാനിച്ചതിനാലാണ് ധോണി വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടു നിന്നത്. ഇപ്പോഴിതാ താരം വിരമിക്കാറായോ ഇല്ലയോയെന്ന ചോദ്യങ്ങള്‍ക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ഉറ്റ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ. വിരമിക്കലിനെക്കുറിച്ച് ധോണി ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് അരുണ്‍ പാണ്ഡെ പറയുന്നത്.
Also Read: 'ഒടുവില്‍ തീരുമാനമായി' വിന്‍ഡീസ് പര്യടനത്തിന് ധോണി ഇല്ല; ഇനി രണ്ട് മാസം സൈനിക സേവനത്തിന്
'വിരമിക്കലിനെ കുറിച്ച് ധോണി ഇപ്പോള്‍ ആലോചിക്കുന്നില്ല. ഇതുപോലൊരു താരത്തിന്റെ ഭാവിയെ കുറിച്ച് ഇത്തരത്തില്‍ ചര്‍ച്ചകളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്.' അരുണ്‍ പറഞ്ഞു. നാളെയാണ് വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. ഇന്നലെ ചേരേണ്ടിയിരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗം അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
advertisement