ഇപ്പോഴിതാ ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ധോണി റാഞ്ചിയിലെത്തിയ ദൃശ്യങ്ങളും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയാണ്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരം ഹമ്മറിലായിരുന്നു ടീം ഹോട്ടലിലേക്ക് യാത്ര തിരിച്ചത്. സാധരാണഗതിയില്‍ താരങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള ടീം ബസ് എയര്‍പോര്‍ട്ടിലെത്തിയിരുന്നെങ്കിലും ഹമ്മര്‍ കണ്ടതോടെ ധോണി ഡ്രൈവിങ് സീറ്റിലേക്ക് ചാടി കയറുകയായിരുന്നു.
Also Read: ഹോം ഗ്രൗണ്ടില്‍ ചരിത്രമെഴുതാന്‍ മഹി; ധോണി നേടുമോ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഈ നേട്ടം
ധോണി ഹമ്മറില്‍ യാത്രക്കൊരുങ്ങുന്ന കണ്ടപ്പോള്‍ ഋഷഭ് പന്തും കേദാര്‍ ജാദവും ബസ് വിട്ട് ഹമ്മറിലേക്ക് ചാടിക്കയറുകയും ചെയ്തു. ധോണിയുടെ ഡ്രൈവിങ്ങിലായിരുന്നു പിന്നീട് ഈ താരങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചത്. താരങ്ങളെ കണാനെത്തിയ ആരാധകര്‍ ഈ കാഴ്ച കണ്ടതോടെ സെല്‍ഫിക്കായി വാഹനത്തിന് ചുറ്റും കൂടുകയും ചെയ്തു.
advertisement