ഹോം ഗ്രൗണ്ടില്‍ ചരിത്രമെഴുതാന്‍ മഹി; ധോണി നേടുമോ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഈ നേട്ടം

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16,967 റണ്‍സാണ് ധോണിക്ക് സ്വന്തമായിട്ടുള്ളത്

news18
Updated: March 6, 2019, 11:24 PM IST
ഹോം ഗ്രൗണ്ടില്‍ ചരിത്രമെഴുതാന്‍ മഹി; ധോണി നേടുമോ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഈ നേട്ടം
എം,എസ് ധോണി
  • News18
  • Last Updated: March 6, 2019, 11:24 PM IST
  • Share this:
റാഞ്ചി: ഇന്ത്യ ഓസീസ് മൂന്നാം ഏകദിന മത്സരത്തിന് റാഞ്ചിയില്‍ വെള്ളിയാഴ്ച അരങ്ങുണരുമ്പോള്‍ ഇന്ത്യയുടെ സീനിയര്‍ താരം എംഎസ് ധോണി മറ്റൊരു നാഴികകല്ലിന് അരികെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17,000 റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലെത്താന്‍ വെറും 33 റണ്‍സ് മാത്രമാണ് ധോണിക്ക് ഇനി വേണ്ടത്. പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞാല്‍ ഹോം ഗ്രൗണ്ടില്‍ തന്നെ ധോണിക്ക് ഏകദിനത്തിലെ മഹാരഥന്മാരുടെ പട്ടികയിലേക്ക് നടന്നുകയാറം.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16,967 റണ്‍സാണ് ധോണിക്ക് സ്വന്തമായിട്ടുള്ളത്. ഏഷ്യാ ഇലവനുവേണ്ടി കളിച്ച മത്സരത്തിലെ റണ്‍സ് ഉള്‍പ്പെടെയാണിത്. 528 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ ഈ നേട്ടം. 16 സെഞ്ചവറികളുടെയും 106 അര്‍ധ സെഞ്ച്വറികളുടെയും പിന്‍ബലത്തിലാണ് ധോണി 17,000 ത്തിലേക്ക് കുതിക്കുന്നത്.

Also Read: രണ്ടാം ഏകദിനത്തിനിടെ ഫീല്‍ഡിങ് നിയമം ലംഘിച്ച് മാക്‌സ്‌വെല്‍; അമ്പയര്‍മാരുടെ അശ്രദ്ധ ഇന്ത്യക്ക് നഷ്ടമാക്കിയത് 5 റണ്‍സ്

ടെസ്റ്റ് കരിയറില്‍ 4,876 റണ്‍സും ഏകദിനത്തില്‍ 10,474 റണ്‍സും സ്വന്തമാക്കിയിട്ടുള്ള താരം ടി20 യില്‍ നിന്ന് 1,617 റണ്‍സും അടിച്ച് കൂട്ടിയിട്ടുണ്ട്. ധോണിക്ക് മുന്നേ 17,000 ക്ലബ്ബിലെത്തിയ അഞ്ച് താരങ്ങള്‍ കൂടി ഉണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍. 34,357 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്.

സച്ചിനു പിന്നില്‍ രാഹുല്‍ ദ്രാവിഡ് (24,208), വിരാട് കോഹ്‌ലി (19,453), സൗരവ് ഗാംഗുലി (18,575), വിരേന്ദര്‍ സെവാഗ് (17,253) എന്നീ താരങ്ങളാണ് അന്താരാഷ്ട്ര റണ്‍വേട്ടയില്‍ മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഓസീസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ 59 റണ്‍സാണ് ധോണി നേടിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്താവുകയും ചെയ്തു.

റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ 33 റണ്‍സുകൂടി നേടി പട്ടികയില്‍ ഒന്നാമതെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പരമ്പരയില്‍ 2- 0 ത്തിനു മുന്നിലാണ് ഇന്ത്യ.

First published: March 6, 2019, 11:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading