കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് മിസ്ബ വ്യക്തമാക്കി. എന്നാല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് ഇരുവരുടേയും രാജിയിലേക്ക് നയിച്ചതെന്നുള്ള സംസാരമുണ്ട്. തങ്ങള്‍ ആവശ്യപ്പെട്ട താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പിസിബി തയ്യാറായില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്നും സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ നായകനുമായ ഷോയിബ് മാലിക്ക് ഉള്‍പ്പെടെയുള്ള താരങ്ങളെ പുറത്താക്കിയിരുന്നു.
മുന്‍ താരങ്ങളായ മിസബയും വഖാറും 2019ലാണ് പാക് പരിശീലകരായി സ്ഥാനമേല്‍ക്കുന്നത്. ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്നാണ് മിസ്ബ മുഖ്യ പരിശീലകനായി സ്ഥാമേറ്റത്. വഖാര്‍ ഇത് മൂന്നാം തവണയായിരുന്നു പാക് ടീമിന്റെ പരിശീലകനാകുന്നത്.
advertisement
'വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ ക്വാറന്റൈനില്‍ ഇരുന്നപ്പോള്‍ കഴിഞ്ഞ 24 മാസമായി ക്രിക്കറ്റിന്റെ തിരക്കിട്ട ഷെഡ്യൂളിലൂടെയാണ് ജീവിതം മുന്നോട്ടു പോയത്. എന്റെ കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നതായുള്ള അനുഭവമാണ്. അവര്‍ക്കൊപ്പം ഇനി കുറച്ച് സമയം ചിലവഴിക്കണമെന്നാണ് ആഗ്രഹം. അതിനാല്‍ ഈ സ്ഥാനം രാജി വയ്ക്കുകയാണ്'- പാക് ക്രിക്കറ്റ് ബോര്‍ഡിനെ മിസ്ബ അറിയിച്ചു.
ഉചിതമായ സമയത്തല്ല എന്റെ ഈ തീരുമാനമെന്ന് അറിയാമെന്നും അതേസമയം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്ന മാനസിക അവസ്ഥയിലല്ല താനെന്നും മിസ്ബ വ്യക്തമാക്കി. അതിനാല്‍ പുതിയ ഒരാള്‍ വന്ന് ടീമിനെ നയിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
'തങ്ങള്‍ ഒരുമിച്ചാണ് പരിശീലകരായി സ്ഥാനമേറ്റത്. അതിനാല്‍ തന്നെ ഇറങ്ങുന്നതും ഒരുമിച്ചാകട്ടെ എന്നു വിചാരിക്കുന്നു. അതിനാല്‍ താനും സ്ഥാനമൊഴിയുകയാണ്'- വഖാര്‍ യൂനിസ് പ്രതികരിച്ചു.
ഒക്ടോബര്‍ 24നു ഇന്ത്യക്കെതിരെയാണ് ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ ആദ്യ മല്‍സരം. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളില്‍, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ന്യുസിലന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്.
ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം
ബാബര്‍ ആസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, ഷഹീന്‍ അഫ്രീഡി, സൊഹെയ്ബ് മഖ്സൂദ്.