എതിരാളികളെയെല്ലാം തകര്‍ത്തെറിഞ്ഞ് 2021ലെ കോപയിലെ മുന്നേറ്റം. സൗദിക്കെതിരായ മത്സരത്തിനിറങ്ങും മുമ്പ് കളിച്ച 36 മത്സരങ്ങളില്‍ 25 വിജയങ്ങളും 11 സമനിലകളുമാണ് സ്കൊലാണിയുടെ ടീം നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയായിരുന്നു അര്‍ജന്‍റീന ലോകകപ്പിനെത്തിയത്.
Also Read-World Cup 2022 | അസാധ്യമായി ഒന്നുമില്ല; സൗദി അറേബ്യ അർജന്റീനയെ തകർത്തു 2-1
എന്നിട്ടും സൗദിക്കു മുന്നിൽ അവർ നിസാഹയരെ പോലെ മൈതാനത്ത് കളിമറന്ന് നിന്നു. 4-2-3-1 എന്ന് ശൈലിയിൽ ഇറങ്ങിയ ടീം ആദ്യ പകുതിയില്‍ മാത്രമാണ് നിറഞ്ഞു നിന്നത്. രണ്ടാം പകുതിയിൽ സൗദിയുടെ മുന്നേറ്റങ്ങൾക്ക് തടയിടാൻ കഴിയാതെ മധ്യനിരയും പ്രതിരോധനിരയും ദുർബലരായി.
advertisement
22,28,35 മിനിറ്റുകളിൽ സൗദിയുടെ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് വില്ലനായെത്തി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്‍റീന മുന്നിലെത്തുമായിരുന്നു. ഇന്ന് മത്സരത്തില്‍ അർജന്റീന വിജയക്കൊടി പാറിച്ചിരുന്നെങ്കില്‍ 37 മത്സരങ്ങളില്‍ അപരാജിതരായിരുന്ന ഇറ്റലിയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താന്‍ കഴിയുമായിരുന്നു.
അർജന്റീനയ്ക്ക് നിരാശയായിരുന്നെങ്കിലും സൗദിയ്ക്കിത് പുതു ചരിത്രമായിരുന്നു. അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ഇതിന് മുന്‍പ് നാല് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. രണ്ട് തവണ അര്‍ജന്റീന ജയിച്ചപ്പോള്‍ രണ്ട് തവണ മത്സരം സമനിലയില്‍ പിരിഞ്ഞു.
ലോകകപ്പിന്റെ ചരിത്രത്തിലെ സൗദിയുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018-ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്.