TRENDING:

സഞ്ജുവിന്റെ വിവാഹത്തിന് ദ്രാവിഡ് എത്താനുള്ള കാരണം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള കാത്തിരിപ്പിലാണ് കേരളാ താരം സഞ്ജു സാംസണ്‍. നടന്നു കൊണ്ടിരിക്കുന്ന രഞ്ജി സീസണില്‍ കേരളത്തിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. രഞ്ജി തിരക്കുകള്‍ക്കിടയില്‍ ഇന്നലെ സഞ്ജുവിന്റെ വിവാഹവും കഴിഞ്ഞു. മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലം മുതല്‍ ഒപ്പമുള്ള ചാരുലതയെയാണ് സഞ്ജു തന്റെ ജീവിത്തിന്റെ ഇന്നിങ്ങ്‌സില്‍ ഒപ്പം കൂട്ടിയത്.
advertisement

വിവാഹത്തിനുശേഷം നടന്ന റിസപ്ഷനില്‍ സഹതാരങ്ങള്‍ക്ക് പുറമെ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. എന്നാല്‍ ചടങ്ങിന്റെ ശ്രദ്ധയാകര്‍ഷിച്ചത് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യമായിരുന്നു. കുടുംബ സമേതമായിരുന്നു 'ഇന്ത്യന്‍ വന്‍മതില്‍' തന്റെ പ്രിയ ശിഷ്യന്റെ വിവാഹത്തിനെത്തിയത്.

Also Read:  ഇനി പുതിയ ഇന്നിങ്സ്; സഞ്ജു വിവാഹിതനായി

സഞ്ജുവും രാഹുല്‍ ദ്രാവിഡും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ്. രാഹുലിന്റെ ശിക്ഷണത്തിലായിരുന്നു രാജസ്ഥാനില്‍ സഞ്ജു ബാറ്റ് ചലിപ്പിച്ച് തുടങ്ങിയത്. ഐപിഎല്ലില്‍ എമര്‍ജിങ്ങ് താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി സഞ്ജു വരവറിയിക്കുകയും ചെയ്തു. പിന്നീട് ഇന്ത്യന്‍ എ ടീമിലേക്കും രാഹുല്‍- സഞ്ജു ബന്ധം വളരുകയായിരുന്നു.

advertisement

മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരത്തെ പലതവണ ദ്രാവിഡ് അഭിനന്ദിക്കുകയും നാളെയുടെ താരമായി വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. സഞ്ജുവും തന്റെ കരിയര്‍ ശരിയായ ദിശയില്‍ സഞ്ചരിക്കാനുള്ള കാരണം ദ്രാവിഡാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്.

Dont Miss: PHOTOS- ഇനി സഞ്ജുവിന്റെ ചാരുലത

ഓസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയിരിക്കുകയാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരവുമായുള്ള കരാര്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. രഞ്ജിയില്‍ ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്നായി 198 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് അര്‍ദ്ധ സെഞ്ച്വറികളുള്‍പ്പെടെയാണ് ഈ പ്രകടനം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
സഞ്ജുവിന്റെ വിവാഹത്തിന് ദ്രാവിഡ് എത്താനുള്ള കാരണം