23കാരനായ റാഷിദിനെ ചുറ്റിപ്പറ്റി ഈ വാര്‍ത്ത ഏറെക്കാലമായി സോഷ്യല്‍ മീഡിയില്‍ വൈറലാണ്. അഫ്ഗാന്‍ ടീം ലോകകപ്പ് നേടിയിട്ട് റാഷിദിന് ഒരിക്കലും മാംഗല്യം ഉണ്ടാകില്ലെന്നു വരെ ട്രോളുകള്‍ ഇറങ്ങിയിരുന്നു. ഇതെല്ലാം കണ്ട് സഹികെട്ടാണ് ഇപ്പോള്‍ റാഷിദ് സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്.
'ദൈവമേ... ആ വാര്‍ത്തകള്‍ കേട്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഞാന്‍ അറിഞ്ഞിട്ടുപോലുമില്ല അങ്ങനെ ഒരു കാര്യം. കല്യാണത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല. ഇപ്പോള്‍ 2022 ട്വന്റി 20 ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലുമാണ് ശ്രദ്ധ. അതിനു ശേഷമേ കല്യാണത്തെക്കുറിച്ച് ചിന്തിക്കൂ'- റാഷിദ് പറഞ്ഞു.
advertisement
യുഎഇയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് ഏറെ ഗുണകരമാണെന്നും ടൂര്‍ണമെന്റില്‍ നന്നായി ബാറ്റ് ചെയ്യാനായാല്‍ അഫ്ഗാന്‍ ടീമിന് ഏത് ടീമിനെയും തോല്‍പ്പിക്കാനാകുമെന്നും റാഷിദ് ഖാന്‍ പറഞ്ഞു. 'സ്പിന്നര്‍മാര്‍ക്ക് ഇവിടത്തെ സാഹചര്യങ്ങള്‍ എപ്പോഴും നല്ലതാണ്. ഇത് സ്പിന്നര്‍മാരുടെ ലോക കപ്പായിരിക്കും. ഇവിടെ എങ്ങനെ വിക്കറ്റുകള്‍ തയ്യാറാക്കിയാലും പ്രശ്നമില്ല. അത് സ്പിന്നര്‍മാര്‍ക്ക് എപ്പോഴും സഹായകരമായിരിക്കും. ഈ ലോകകപ്പില്‍ സ്പിന്നര്‍മാര്‍ വലിയ പങ്ക് വഹിക്കും.'- റാഷിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Steve Smith |'ഇന്ത്യന്‍ ടീം ഭയങ്കരം തന്നെ, എങ്ങനെ പിടിച്ചുകെട്ടുമെന്നറിയില്ല': പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്
ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ വരുന്ന ടി20 ലോകകപ്പിനെ കുറിച്ച് മാത്രമാണ്. ആവേശപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ആര് കിരീടം നേടുമെന്നതാണ് ചോദ്യം. ഇപ്പോഴിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്കു താഴെയേ മറ്റു ടീമുകള്‍ വരൂയെന്നും ഇന്ത്യയെ പിടിച്ചുകെട്ടണമെങ്കില്‍ മറ്റുള്ളവര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്.
ഇത്തവണ ടി20 ലോകകപ്പില്‍ കിരീടം നേടുവാന്‍ ഏറ്റവും സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ എന്ന് പറഞ്ഞ സ്മിത്ത് ഐപിഎല്ലില്‍ ഈ സ്റ്റേഡിയങ്ങളില്‍ കളിച്ചത് അവരുടെ താരങ്ങളെ വളരെ അധികം സഹായിക്കും എന്നും ചൂണ്ടിക്കാട്ടി. പക്ഷേ ഇന്നലെ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ സന്നാഹ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ടീം ഇന്ത്യ ജയിച്ചത്. മത്സരത്തില്‍ ഔസീസ് തോറ്റെങ്കിലും സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് ഏറെ കയ്യടികള്‍ നേടിയിരുന്നു. 48 ബോളില്‍ 7 ഫോര്‍ അടക്കം 57 റണ്‍സാണ് താരം നേടിയത്.
'ഇന്ത്യ ഈ ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ടീമാണ്. അവരുടെ ഭയങ്കര ടീമാണ്. അവര്‍ക്കെതിരെ ജയിക്കുക പ്രയാസമാണ്. ഈ ടീമിനെതിരെ ജയിക്കാന്‍ എതിരാളികള്‍ കഷ്ടപെടണം. എല്ലാ മേഖലയിലും മാച്ച് വിന്നര്‍മാരുള്ള ഈ ടീമിന് കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഇവിടെ കളിച്ച പരിചയസമ്പത്തും ഉണ്ട്. ഈ സാഹചര്യങ്ങളിലാണ് അവര്‍ ഐപിഎല്‍ കളിച്ചത്. എനിക്ക് അധികം മത്സരങ്ങള്‍ കളിക്കാനുള്ളതായ അവസരം ലഭിച്ചില്ല എങ്കില്‍ പോലും നെറ്റ്‌സില്‍ സമയം ചിലവഴിക്കാന്‍ സാധിച്ചത് വളരെ ഏറെ സഹായകമാണ്'- സ്മിത്ത് വിശദമാക്കി.
