“കുടുംബത്തിലെ മെഡിക്കൽ എമർജൻസി കാരണം രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ടീമിൽ നിന്ന് പിന്മാറി. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ടീമും അശ്വിന് പൂർണ പിന്തുണ നൽകുന്നു" ബിസിസിഐ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
കളിക്കാരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യവും ക്ഷേമവും വളരെ പ്രധാനമാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് അശ്വിൻ്റെയും കുടുംബത്തിൻ്റെയും സ്വകാര്യതയെ മാനിക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു.
ബോർഡും ടീമും അശ്വിന് ആവശ്യമായ ഏത് സഹായവും നൽകും. ഈ ബുദ്ധിമുട്ടേറിയ സമയത്തും ആരാധകരുടെയും മാധ്യമങ്ങളുടെയും സഹാനുഭൂതിയെയും ടീം ഇന്ത്യ അഭിനന്ദിക്കുന്നു,” - പത്രകുറിപ്പിൽ പറയുന്നു
advertisement
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ടെസ്റ്റ് കരിയറിൽ 500 വിക്കറ്റ് എന്ന നേട്ടം അശ്വിൻ കൈവരിച്ചിരുന്നു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിൻ അനുപമമായ നേട്ടത്തിലേക്ക് എത്തിയത്.
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ 37 റണ്‍സ് നേടിയ അശ്വിന്‍ ധ്രുവ് ജൂറലിനൊപ്പം ഏഴാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഈ കൂട്ടുകെട്ട് വഹിച്ചത്.