114 റണ്‍സെടുത്ത ബെയര്‍സ്റ്റോ മടങ്ങിയതിനു പിന്നാലെയാണ് ബാംഗ്ലൂര്‍ കളിയിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തത്. ബെയര്‍ സ്റ്റോയ്ക്ക് പുറമെ 3 പന്തില്‍ 9 റണ്‍സെടുത്ത വിജയ് ശങ്കറിന്റെ വിക്കറ്റാണ് ഓറഞ്ച് പടയ്ക്ക് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ 185 റണ്‍സ് ചേര്‍ത്ത ശേഷമായിരുന്നു ഹൈദരാബാദിന്റെ ഓപ്പണിങ് സഖ്യം പിരിയുന്നത്.
Also Read: പന്തിന്റേത് ഒത്തുകളിയോ; വിവാദത്തില്‍ പ്രതികരണവുമായി ബിസിസിഐ
ടി20 കരിയറിലെ തന്റെ രണ്ടാം സെഞ്ചുറിയാണ് ബെയര്‍സ്റ്റോ ഇന്ന് നേടുന്നത്. ഈ ഐ.പി.എല്‍ സീസണില്‍ ഇത് രണ്ടാമത്തെ സെഞ്ചുറിയാണ്. നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിരുന്നു. വാര്‍മറുടെ സെഞ്ച്വറിയോടെ സീസണിലെ സെഞ്ച്വറികളുടെ എണ്ണം മൂന്നായി ഉയര്‍ന്നു.
advertisement
ബാംഗ്ലൂര്‍ നിരയില്‍ അരങ്ങേറ്റം കുറിച്ച പതിനാറുകാരന്‍ പ്രയാസ് റായ് ബര്‍മനായിരുന്നു ഹൈദരാബാദ് ബാറ്റ്‌സ്മാന്മാരുടെ ബാറ്റിന്റെ ചൂട് കൂടുതല്‍ അറിഞ്ഞത്. 4 ഓവറില്‍ 56 റണ്‍സാണ് യുവതാരം വഴങ്ങിയത്. ഉമേഷ് യാദവ് 4 ഓവറില്‍ 47 റണ്‍സും വഴങ്ങി.