പന്തിന്റേത് ഒത്തുകളിയോ; വിവാദത്തില്‍ പ്രതികരണവുമായി ബിസിസിഐ

Last Updated:

പന്ത് ആ വാക്കിനു മുന്നേ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ആരും കേട്ടിട്ടില്ല

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഋഷഭ് പന്തിന്റെ പ്രവചനത്തെച്ചൊല്ലി ഉയര്‍ന്ന ഒത്തുകളി വിവാദത്തില്‍ പ്രതികരണവുമായി ബിസിസിഐ. സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്താണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയുടെ ഒന്നാം വിക്കറ്റ് പോയതിനു പിന്നാലെ റോബിന്‍ ഉത്തപ്പ ക്രീസില്‍ എത്തിയപ്പോള്‍ അടുത്ത ബോള്‍ ഫോറാണെന്ന് ഡല്‍ഹിയുടെ വിക്കറ്റ് കീപ്പറായ പന്ത് പറയുകയായിരുന്നു. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ ആദ്യ പന്ത് നേരിട്ട ഉത്തപ്പ ബൗണ്ടറി നേടുകയും ചെയ്തതോടെ ഇത് മാച്ച് ഫിക്‌സിങ് ആണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.
Also Read:  'പന്ത് പിടിച്ച പുലിവാല്'; പ്രവചനം സ്റ്റംപ് മൈക്കിലൂടെ പുറത്തെത്തി; ഒത്തുകളിയെന്ന് ആരാധകര്‍
ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ താരം ഒത്തുകളിയില്‍പ്പെട്ടിരക്കുകയാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരുകയായിരുന്നു. 'അടുത്ത പന്ത് ഫോറാണെന്നാണ്' പന്ത് വീഡിയോയില്‍ പറയുന്നത്. വിഷയത്തില്‍ പ്രതികരിച്ച ബിസിസിഐയിലെ മുതിര്‍ന്ന അംഗം വിവാദ ഭാഗത്തിനു മുന്നില്‍ എന്താണ് അദ്ദേഹം പറയുന്നതെന്ന വ്യക്തമല്ലെന്നും ഇത് കാര്യമാക്കേണ്ടതില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്.
advertisement
'ഋഷഭ് പന്ത് ആ വാക്കിനു മുന്നേ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ആരും കേട്ടിട്ടില്ല. അയാള്‍ ഫീല്‍ഡ് വിന്യാസത്തെക്കുറിച്ച് ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരോട് സംസാരിക്കുന്നതാകാം. ഫീല്‍ഡില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഫോര്‍ പോയേക്കുമെന്നാകാം അയാള്‍ പറയുന്നത്' ബിസിസിഐ വക്താവ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
പന്തിന്റേത് ഒത്തുകളിയോ; വിവാദത്തില്‍ പ്രതികരണവുമായി ബിസിസിഐ
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement