TRENDING:

Ballon d'Or 2022| ബലോൻ ദ് ഓർ പുരസ്കാരം കരീം ബെൻസേമയ്ക്ക്; അലക്സിയ വനിതാ താരം

Last Updated:

മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സലോണയുടെ സെൻട്രൽ മിഡ്ഫീൽഡർ ഗാവി സ്വന്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2022ലെ ലോകത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്കാരം റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമക്ക്. ബാഴ്സലോണയുടെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി, മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം കെവിൻ ഡിബ്രൂയിൻ, ബയേൺ മ്യൂണിക്കിന്റെ സെനഗൽ താരം സാദിയോ മാനെ എന്നിവരെ പിന്തള്ളിയാണ് ബെൻസേമ ജേതാവായത്.
advertisement

മികച്ച വനിത താരമായി ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസ് തുടർച്ചയായ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. അഡ ഹെഗർബർഗ്, ബെത്ത് മീഡ്, ലൂസി ബ്രോൺസ് തുടങ്ങിയവരെ പിന്നിലാക്കിയാണ് തുടർച്ചയായ രണ്ടാം തവണയും മികച്ച വനിത താരമായത്. ചാമ്പ്യൻസ് ലീഗിലെ 10 മത്സരങ്ങളിൽ 11 ഗോളുകളാണ് ബാഴ്സ ക്യാപ്റ്റൻ അടിച്ചു കൂട്ടിയത്.

മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സലോണയുടെ സെൻട്രൽ മിഡ്ഫീൽഡർ ഗാവി സ്വന്തമാക്കി. റയൽ മാ​ഡ്രിഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ എഡ്വാർഡൊ കമവിംഗ, ബയേൺ മ്യൂണിക്കിന്റെ ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ജമാൽ മുസിയാല എന്നിവരെ പിന്നിലാക്കിയാണ് സ്‍പെയിനിൽനിന്നുള്ള 18കാരൻ ജേതാവായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മികച്ച സ്ട്രൈക്കർക്കുള്ള ഗേർഡ് മുള്ളർ പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും റോബർട്ട് ലെവൻഡോസ്കി സ്വന്തമാക്കിയപ്പോൾ മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരത്തിന് റയൽ മാഡ്രിഡിന്റെ ബെൽജിയൻ ഗോൾകീപ്പർ തിബോ കുർട്ടോ അർഹനായി. മികച്ച ക്ലബിനുള്ള പുരസ്കാരം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ലിവർപൂൾ രണ്ടാമതും റയൽ മാഡ്രിഡ് മൂന്നാമതുമെത്തി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Ballon d'Or 2022| ബലോൻ ദ് ഓർ പുരസ്കാരം കരീം ബെൻസേമയ്ക്ക്; അലക്സിയ വനിതാ താരം
Open in App
Home
Video
Impact Shorts
Web Stories