TRENDING:

ഏകദിനത്തില്‍ അരങ്ങേറാന്‍ ഒരുങ്ങി ഋഷഭ് പന്ത്; വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: വിന്‍ഡീസിനെതിരായ ആദ് രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിലേക്ക് ആദ്യമായി യുവതാരം ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ പ്രധാന മാറ്റം. ഏഷ്യാ കപ്പില്‍ വിശ്രമം അനുവദിച്ച നായകന്‍ വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
advertisement

'മലിംഗ യൂ ടൂ..'; 'സുഹൃത്ത് മുറിയിലുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു'; മലിംഗയ്‌ക്കെതിരെയും മീ ടൂ

ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പന്തിന് വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ അവസരം ലഭിച്ചതിനു പിന്നാലെയാണ് ഏകദിന ടീമിലേക്കും ക്ഷണം വന്നിരിക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തില്‍ 92 റണ്‍സ് പന്ത് നേടിയിരുന്നു. പന്തിന് അവസരം ലഭിച്ചപ്പോള്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക് ടീമില്‍ നിന്നും പുറത്തായി.

advertisement

ഏഷ്യാ കപ്പ് ഫൈനലില്‍ പരിക്കേറ്റ് വലഞ്ഞിരുന്ന കേദാര്‍ ജാദവിനെയും സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്ന ഭൂവനേശ്വറും ബൂംമ്രയും ഏകദിനത്തിലും കളിക്കില്ല. അതേസമയം ഏഷ്യാ കപ്പില്‍ പരാജയമായിരുന്ന സീനിയര്‍ താരം ധോണിയെ സെലക്ടര്‍മാര്‍ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഷായെ വീഴ്ത്താനുള്ള പദ്ധതികള്‍ ഒരുക്കി കഴിഞ്ഞു; രണ്ടാം ടെസ്റ്റിനുമുമ്പ് മുന്നറിയിപ്പുമായി റോസ്റ്റണ്‍ ചേസ്

advertisement

ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാാട്ടി റായിഡു, മനീഷ് പാണ്ഡെ, എംഎസ് ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, സിദ്ദാര്‍ഥ് കൗള്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏകദിനത്തില്‍ അരങ്ങേറാന്‍ ഒരുങ്ങി ഋഷഭ് പന്ത്; വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു