advertisement

ഷായെ വീഴ്ത്താനുള്ള പദ്ധതികള്‍ ഒരുക്കി കഴിഞ്ഞു; രണ്ടാം ടെസ്റ്റിനുമുമ്പ് മുന്നറിയിപ്പുമായി റോസ്റ്റണ്‍ ചേസ്

Last Updated:
ഹൈദരാബാദ്: ആദ്യ ടെസ്റ്റിലെ വീഴ്ചകളില്‍ നിന്ന് തങ്ങള്‍ പാഠം പടിച്ചെന്നും രണ്ടാം ടെസ്റ്റില്‍ ശക്തമായി തിരിച്ച് വരുമെന്നും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ റോസ്റ്റണ്‍ ചേസ്. ആദ്യ മത്സരത്തിലെ താരം പൃഥ്വി ഷായെ വീഴ്ത്താനുള്ള പദ്ധതികള്‍ ഒരുക്കി കഴിഞ്ഞെന്നും ചേസ് പറഞ്ഞു. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഷായായിരുന്നു കളിയിലെ താരം.
'ആദ്യ മത്സരത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ മനസിലാക്കി കഴിഞ്ഞു. ഷായുടെ ശക്തി എന്താണെന്നും നമ്മള്‍ മനസിലാക്കിയിട്ടുണ്ട്. മത്സരം ശരിക്കും ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തത് അവനായിരുന്നു. ആദ്യ മത്സരത്തിലെ തെറ്റുകള്‍ മനസിലാക്കി ചുറുചുറുക്കോടെ രണ്ടാം മത്സരത്തിനിറങ്ങുമെന്ന് എനിക്കുറപ്പാണ്.' മത്സരത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ചേസ് പറഞ്ഞു.
'ആദ്യ മത്സരത്തിനുശേഷം ഞങ്ങള്‍ ഒരുപാട് സംസാരിച്ച് ചില പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഷായ്‌ക്കെതിരെയും മറ്റുചിലതാരങ്ങള്‍ക്കെതിരെയും എങ്ങിനെയാണ് പന്തെറിയേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞു. പദ്ധതികളെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറയാന്‍ കഴിയുകയില്ല. പക്ഷേ എന്താണ് ചെയ്യാന്‍ പോകുന്നതെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്.' ചേസ് പറയുന്നു.
advertisement
നായകന്‍ തിരികെയത്തിയത് ടീമിനു മുതല്‍ക്കൂട്ടാകുമെന്നും എന്നാല്‍ അടുത്ത മത്സരത്തിലെ ബാറ്റിങ്ങ് ലൈനപ്പ് എന്താകുമെന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നും ചേസ് പറയുന്നു. പരിചയ സമ്പത്ത് കുറഞ്ഞ രണ്ട് ഫാസ്റ്റ് ബൗളേഴ്‌സിനെ ടീമിലുള്‍പ്പെടുത്തിയതും ഇന്ത്യ വന്‍ സ്‌കോര്‍ നേടുന്നതിന് കാരണമായെന്നും താരം കൂട്ടിച്ചേര്‍ത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഷായെ വീഴ്ത്താനുള്ള പദ്ധതികള്‍ ഒരുക്കി കഴിഞ്ഞു; രണ്ടാം ടെസ്റ്റിനുമുമ്പ് മുന്നറിയിപ്പുമായി റോസ്റ്റണ്‍ ചേസ്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement