ടി20 ഫോര്‍മാറ്റില്‍ പുതിയ നായകന് കീഴില്‍ കളിച്ചാല്‍ 35കാരനായ രോഹിത്തിന്റെ ജോലിഭാരം കുറക്കാന്‍ ടീം മാനേജ്‌മെന്റിന് കഴിയുമെന്നും സോണി സ്‌പോര്‍ട്‌സിനോട് സെവാഗ് പറഞ്ഞു.
'ടി20 ക്രിക്കറ്റില്‍ നായകനായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ചുമതല കൈമാറാവുന്നതാണ്. ഇതുവഴി രോഹിത്തിന്റെ ജോലിഭാരം കുറയ്ക്കാം. ഒപ്പം രോഹിത്തിന് ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കകയും ചെയ്യാം. ടി20 ക്രിക്കറ്റില്‍ നിന്ന് ഇടക്ക് ഇടവേളയെടുക്കുന്നത് രോഹിത്തിനും ഗുണകരമാകും. ഇനി മൂന്ന് ഫോര്‍മാറ്റിലും ഒരേ നായകന്‍ എന്ന പതിവ് രീതി പിന്തുടരാനാണ് തീരുമാനമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യനായ താരം രോഹിത് തന്നെയാണെന്നും സെവാഗ് പറഞ്ഞു.
advertisement
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ടീമിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും കെ.എല്‍ രാഹുലും ആയിരിക്കുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. നിരവധി യുവതാരങ്ങളുണ്ടെങ്കിലും രോഹിത്-കിഷന്‍ ഓപ്പണിംഗും വണ്‍ ഡൗണായി കെ എല്‍ രാഹുലിനെയുമാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും സെവാഗ് പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കും ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഉമ്രാന് ഒപ്പം ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും അടങ്ങുന്നതാവും ഇന്ത്യയുടെ പേസാക്രമണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.