TRENDING:

'ഒരു സൂപ്പർ ഓവർ കൂടി വേണമായിരുന്നു' ലോകകപ്പ് ഫൈനലിനെക്കുറിച്ച് സച്ചിൻ ടെൻഡുൽക്കർ

Last Updated:

ലോകകപ്പ് ഫൈനലിൽ മാത്രമല്ല, ടൈ ആകുന്ന മറ്റ് മത്സരങ്ങളിലും ഇത് നടപ്പാക്കണമെന്നും ക്രിക്കറ്റ് ഇതിഹാസം...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ലോകകപ്പ് ഫൈനലിൽ വിജയിയെ കണ്ടെത്താൻ ബൗണ്ടറികളുടെ എണ്ണം മാനദണ്ഡമാക്കിയതിനെതിരെ സച്ചിൻ ടെൻഡുൽക്കർ. സൂപ്പർ ഓവറിലും ടൈ ആയ സാഹചര്യത്തിൽ ഒരു സൂപ്പർ ഓവർ കൂടി നടത്തണമായിരുന്നുവെന്ന് സച്ചിൻ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ മാത്രമല്ല, ടൈ ആകുന്ന മറ്റ് മത്സരങ്ങളിലും ഇത് നടപ്പാക്കണമെന്നും ക്രിക്കറ്റ് ഇതിഹാസം ആവശ്യപ്പെട്ടു. എല്ലാ മത്സരങ്ങളും പ്രാധാന്യമുള്ളതാണെന്നായിരുന്നു സച്ചിൻ പറഞ്ഞത്.
advertisement

പന്ത്രണ്ടാം ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള മത്സരം നിശ്ചിത ഓവറിൽ സമനിലയിൽ അവസാനിച്ചു. ഇതേത്തുടർന്ന് മത്സരം സൂപ്പർ ഓവറിലേക്ക് കടക്കുകയായിരുന്നു. എന്നാൽ സൂപ്പർ ഓവറിലും മത്സരം ടൈ ആയിരുന്നു. ഇതേത്തുടർന്ന് മത്സരത്തിൽ ഏറ്റവുമധികം ബൌണ്ടറി നേടിയതിന്‍റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.

മത്സരം ടൈ ആയതോടെ ജേതാക്കളെ നിശ്ചയിക്കാൻ ബൌണ്ടറി നിയമം കൊണ്ടുവന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. മുൻതാരങ്ങളും കളിയെഴുത്തുകാരുമൊക്കെ ബൌണ്ടറി നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഒരു സൂപ്പർ ഓവർ കൂടി വേണമായിരുന്നു' ലോകകപ്പ് ഫൈനലിനെക്കുറിച്ച് സച്ചിൻ ടെൻഡുൽക്കർ