മുഹമ്മദ് സലായും ഫിര്‍മിനോയും ഇല്ലാത്ത ലിവര്‍പൂള്‍ ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തുമെന്ന് ഒരുപക്ഷേ അവരുടെ കടുത്ത ആരാധകര്‍ വരെ കരുതിയിട്ടുണ്ടാകില്ല. എന്നാല്‍ മെയ് രണ്ടിന് നടന്ന ആദ്യപാദ പോരാട്ടത്തില്‍ നൗക്യാംപില്‍ മൂന്നു ഗോളിനു തകര്‍ന്നപ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെടാതെ ബാഴ്‌സയ്ക്ക് മുന്നറിയിപ്പ് നല്‍കിയ ഒരു താരമുണ്ടായിരുന്നു ലിവര്‍പൂളില്‍. സെനഗലിന്റെ സൂപ്പര്‍ താരം സാദിയോ മാനേയാണ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
Also read: എന്തുകൊണ്ട് ബാഴ്‌സ തോറ്റു?
'നേരത്തെ ആഘോഷിക്കരുത്. അടുത്ത ആഴ്ച കാണാം' എന്നായിരുന്നു മാനേ തന്റെ ഫേസ്ബുക് പേജില്‍ ആദ്യപാദത്തിലെ തോല്‍വിയ്ക്ക് പിന്നാലെ കുറിച്ചത്. ഇന്നലെ രാത്രി രണ്ടാംപാദ മത്സരത്തില്‍ 4 ഗോളുകള്‍ തിരിച്ചടിച്ച് ടീം ജയം സ്വന്തമാക്കിയപ്പോള്‍ 'കഴിഞ്ഞയാഴ്ച ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു' എന്ന കുറിപ്പുമായി തന്റെ പോസ്റ്റ് മാനേ വീണ്ടും ഷെയര്‍ ചെയ്തിട്ടുമുണ്ട്.
advertisement
ഓര്‍ഗിയും വൈനാള്‍ഡും രണ്ട് വീതം ഗോളുമായി കളം നിറഞ്ഞ മത്സരത്തില്‍ ആന്‍ഫീല്‍ഡിലെ തങ്ങളുടെ കാണികളുടെ മുന്നില്‍ അവിശ്വസനീയ ജയമായിരുന്നു ലിവര്‍പൂള്‍ സ്വന്തമാക്കിയത്. മൂന്നുഗോളിന് പിന്നിട്ട് നിന്നശേഷം സൂപ്പര്‍ താരങ്ങളിലാതെ ടീം ജയം സ്വന്തമാക്കിയപ്പോള്‍ ഇരട്ടി മധുരം നല്‍കുന്നതായിരുന്നു മാനേയുടെ മുന്നറിയിപ്പ്.