3000 മീറ്റർ സീനിയർ വിഭാഗത്തിൽ കോതമംഗലം മാർ ബേസിലിന്റെ ആദർശ് ഗോപി സ്വർണം സ്വന്തമാക്കി. രണ്ടാം സ്ഥാനം എം അജിത്തിനാണ്( സി എം ടി മാത്തൂർ പാലക്കാട്). 3000 ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഹോളി ഏഞ്ചൽസ് സ്കൂളിലെ സനിക കെ.പി ഒന്നാമതെത്തി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ചയാണ് സമാപിക്കുന്നത്. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ. സ്കൂളുകളിൽ കോതമംഗലം മാർബേസിലും ജില്ലകളിൽ എറണാകുളവുമാണ് നിലവിലെ ജേതാക്കൾ.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2018 8:55 AM IST