TRENDING:

മകന്റെ ചിത്രങ്ങള്‍ പങ്ക് വെച്ച് സാനിയ മിര്‍സ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: മകന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ച് ടെന്നീസ് താരം സാനിയ മിര്‍സ. കഴിഞ്ഞ മാസമായിരുന്നു ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നത്. കുട്ടി പിറന്ന് ഒരു മാസങ്ങള്‍ പിന്നിടുമ്പോഴാണ് മകനുമൊത്തുള്ള ചിത്രത്തങ്ങള്‍ താരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
advertisement

നേരത്തെ നവംബര്‍ മൂന്നിനും സാനിയ മകന്റെ ചിത്രം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ രണ്ടിലും കുട്ടിയുടെ മുഖം പുറത്ത് വ്യക്തമല്ലെന്നതും ശ്രദ്ധേയമാണ്. 'അല്‍ഹംദുലില്ലാഹ്' എന്ന അടിക്കുറിപ്പോടെയാണ് സാനിയ മകനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഞങ്ങളെ ഒരുമിപ്പിച്ചത് ഈ താരം; വെളിപ്പെടുത്തലുമായി സാക്ഷി ധോണി

advertisement

32കാരിയായ ടെന്നീസ് താരറാണി ആറ് ഗ്രാന്‍സ്ലാം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗര്‍ഭിണിയായതോടെ കളിക്കളത്തില്‍ നിന്ന് വിട്ടു നിന്ന സാനിയ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കൊപ്പം പങ്കുവെക്കാറുണ്ട്.

നേരത്തെ മകന്‍ പിറന്ന സന്തോഷ വാര്‍ത്തയും ഷൊയ്ബ് ട്വിറ്ററിലൂടെ തന്നെയായിരുന്നു പങ്കുവെച്ചത്. 'അതൊരു ആണ്‍കുട്ടിയാണ്. എപ്പോഴത്തെയും പോലെ എന്റെ പെണ്‍കുട്ടിയും ധൈര്യവതിയായി സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും പിന്തുണയ്ക്കും വിനയാന്വിതനായി നന്ദി പറയുന്നു'. എന്നായിരുന്നു സന്തോഷ വാര്‍ത്ത പങ്കുവെച്ചുള്ള മാലിക്കിന്റെ ട്വീറ്റ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
മകന്റെ ചിത്രങ്ങള്‍ പങ്ക് വെച്ച് സാനിയ മിര്‍സ