വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ഇന്ത്യക്ക് വിരാടിന്റെ വേഗതയാര്‍ന്ന ഇന്നിങ്ങ്‌സാണ് കരുത്തേകിയത്. 108 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി തികച്ചത്. അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് കോഹ്‌ലിയുടെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്. മികച്ച തുടക്കമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരും ഇന്ത്യക്ക നല്‍കിയത്. രോഹിത് ശര്‍മ 43 ശിഖര്‍ ധവാന്‍ 32 റണ്‍സെടുത്തപ്പോള്‍ അമ്പാട്ടി റായിഡു 24 റണ്‍സും കുറിച്ചു.
Also Read: ജയം നേടാന്‍ ഇന്ത്യ; ഓപ്പണര്‍മാര്‍ മടങ്ങി; ലക്ഷ്യം 299 റണ്‍സ്
advertisement
നേരത്തെ സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷിന്റെ ഇന്നിങ്‌സാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ഷും മാക്‌സ്‌വെല്ലും ഒരുഘട്ടത്തില്‍ ഓസീസ് സ്‌കോര്‍ 300 കടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. 109 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെയാണ് മാര്‍ഷ് കരിയറിലെ ഏഴാം സെഞ്ചുറി തികച്ചത്. 123 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 131 റണ്‍സെടുത്താണ് താരം പുറത്തായത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാക്‌സ്‌വെല്‍ 37 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു.