TRENDING:

'എന്നോട് മാത്രം എന്താ ഇങ്ങനെ'; വിവേചനമെന്ന് തുറന്നടിച്ച് സെറീന വില്യംസ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമേരിക്കന്‍ അധികൃതര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ തനിക്കെതിരെ വിവേചനം കാണിക്കുന്നെന്ന് ടെന്നീസ് താരം സെറീന വില്ല്യംസ്. ഏറ്റവും കൂടുതല്‍ തവണ ഡോപ് ടെസ്റ്റ് ചെയ്യപ്പെടുന്ന അമേരിക്കന്‍ ടെന്നീസ് താരം താനാണെന്ന് സെറീന പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു 23 തവണ ഗ്രാന്‍സ്ലാം നേടിയ താരത്തിന്റെ പ്രതികരണം.
advertisement

'യാദൃശ്ചികമായി' സെറീനയെ മാത്രം മരുന്ന് പരിശോധന നടത്തുന്ന സമയമാണിത്. എല്ലാ ടെന്നീസ് കളിക്കാരേക്കാളും കൂടുതല്‍ തവണ പരിശോധിക്കപ്പെടുന്നത് ഞാന്‍ ഒരാളാണെന്ന് തെളിഞ്ഞു. വിവേചനം? ഞാനങ്ങനെ കരുതുന്നു'- സെറീന വില്യംസ് ട്വീറ്റ് ചെയ്തു.

യു.എസ് ആന്റി ഡോപിങ് ഏജന്‍സിയായ യുസാഡ, വില്യംസിനെ ഈ വർഷം മാത്രം അഞ്ച് തവണ പരിശോധിച്ചെന്ന് ഡെഡ്‌സ്പിന്‍ വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. സെറീന മത്സരിക്കാതെ കളത്തിന് പുറത്ത് നില്‍ക്കുമ്പോഴത്തെ പരിശോധനകണക്കാണിത്. ജൂണ്‍ 14ന് ടെസ്റ്റ് നടത്താനായി യുസാഡ അധികൃതര്‍ സെറീനയുടെ വീട്ടിലെത്തി. അധികൃതര്‍ നിശ്ചയിച്ച സമയത്തേക്കാളും 12 മണിക്കൂര്‍ നേരത്തെയാണ് എത്തിയതെന്ന് സെറീന ആരോപിച്ചു. ടെസ്റ്റ് നടത്താതെ മടങ്ങിയ അധികൃതര്‍ 'മിസ്സ്ഡ് ടെസ്റ്റ്' രേഖപ്പെടുത്തി. മൂന്ന് തവണ ടെസ്റ്റ് മിസ്സാക്കിയാല്‍ ഡോപിങ് ലംഘനമായി കണക്കാക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യു.എസ് ഓപ്പണ്‍ ചാംപ്യന്‍ സ്ലൊവാനി സ്റ്റീഫന്‍സിനെ ഒരു തവണ മാത്രവും സെറീനയുടെ സഹോദരി വീനസ് വില്ല്യംസിനെ രണ്ട് തവണ മാത്രവുമാണ് ഡോപ് ടെസ്റ്റിന് വിധേയരാക്കിയത്. തന്നെയാണ് ഏറ്റവും കൂടുതല്‍ പരിശോധിച്ചതെന്ന് അറിയില്ലായിരുന്നെന്ന് സെറീന പറഞ്ഞു. ഏഴ് തവണ ജേതാവായ സെറീന വിംബിള്‍ഡണ്‍ ഫൈനലില്‍ ഏഞ്ജലിക് കെര്‍ബറിനോട് പരാജയപ്പെട്ടിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'എന്നോട് മാത്രം എന്താ ഇങ്ങനെ'; വിവേചനമെന്ന് തുറന്നടിച്ച് സെറീന വില്യംസ്