വിന്‍ഡീസ് ബൗളര്‍ കോട്രെല്ലിന്റെ വിക്കറ്റ് വീണപ്പോള്‍ താരത്തിന്റെ ആഹ്ലാദം പോലെ സല്യൂട്ട് അടിച്ച ഷമിയുടെ പ്രകടനമാണ് കളത്തില്‍ ചിരിപടര്‍ത്തിത്. യൂസവേന്ദ്ര ചാഹലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് കോട്രെല്‍ പുറത്താകുന്നത്. നേരത്തെ തന്റെ വിക്കറ്റെടുത്തപ്പോള്‍ കോട്രെല്‍ സല്യൂട് ചെയ്തതിനെ അനുകരിച്ചായിരുന്നു ഷമിയും സല്യൂട് പരീക്ഷിച്ചത്.
ഷമിയുടെ സല്യൂട് കണ്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വിജയ് ശങ്കറും ചിരിച്ചുകൊണ്ട് ഷമിയുടെ അടുത്തേക്ക് വരികയും ചെയ്തു. പിന്നീട് വിരാട് കോഹ്‌ലിയും കോട്രെല്ലിനെ അനുകരിച്ചിരുന്നു. സല്യൂട്ടിനു ശേഷം താരം പ്രകടിപ്പിക്കാറുള്ള ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു കോഹ്‌ലിയുടെ അനുകരണം.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2019 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇത് ഷമിയുടെ പ്രതികാരം' കോട്രെല്ലിന്റെ വിക്കറ്റ് വീണതിനു പിന്നാലെ സല്യൂട്ടുമായി ഷമി; പിന്നാലെ കോഹ്‌ലിയും