ഡല്‍ഹി നിര്‍ത്തിയടുത്തു നിന്നായിരുന്നു ഹൈദരാബാദിന്‍റെ ബാറ്റിംഗ്. 14 റണ്‍സ് എടുത്ത അലക്സ് ഹെയ്ല്‍സ് തുടക്കത്തിലെ മടങ്ങിയെങ്കിലും വില്യംസനും ധവാനും ആഞ്ഞടിച്ച് സ്കോറിങ്ങിന് വേഗംകൂട്ടി. ശിഖര്‍ ധവാന്‍ 92 റണ്‍സും കെയ്ന്‍ വില്യംസന്‍ 83 റണ്‍സുമെടുത്തു. ജയത്തോടെ സണ്‍റൈസേഴ്സ് പ്ലേ ഓഫില്‍ കടന്നു.
ഒമ്പതു വിക്കറ്റും ഏഴു പന്തും ശേഷിക്കെയായിരുന്നു ഹൈദരാബാദിന്‍റെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹി ഋഷഭ് പാന്തിന്റെ സെഞ്ച്വറി കരുത്തിലായിരുന്നു കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. എന്നാൽ, പാന്തിന്‍റെ ഒറ്റയാള്‍ പ്രകടനത്തെ ധവാനും വില്യംസനും ചേര്‍ന്ന് അടിച്ചൊതുക്കി. ഐപിഎല്ലിലെ ആദ്യത്തെ സെഞ്ച്വറി അടിച്ച പാന്തിന്റെ ഉജ്ജ്വല പ്രകടനം അങ്ങനെ പാഴായി.
advertisement
188 റണ്‍സിന്‍റെ വന്‍ വിജയലക്ഷ്യം ഹൈദരാബാദ് മറികടന്നത് ഒറ്റവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി. തോല്‍വിയോടെ ഡല്‍ഹിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു.