ഇംഗ്ലണ്ടിന്റെ മധ്യനിര താരം ഹംസ ഷെയിഖാണ് വിചിത്രമായ രീതിയില്‍ പുറത്താകുന്നത്. 17-ാമത്തെ ഓവറിലാണ് നാടകീയ സംഭവങ്ങൾ. ക്രിക്കറ്റ് നിയമം അറിയാത്തതുകൊണ്ട് പലരും വിസ്മയത്തോടെയാണ് ഈ ഔട്ടിനെ നോക്കിക്കാണുന്നത്.
റ്യാന്‍ സിംബിയെറിഞ്ഞ നാലാം പന്ത് ഹംസ പ്രതിരോധിച്ചു. ക്രീസില്‍ തന്നെ കിടന്ന പന്തെടുക്കാന്‍ സിംബാബ്‌വെ വിക്കറ്റ് കീപ്പര്‍ റായന്‍ കംവെമ്പ മുന്നോട്ടുവന്നു. അതിനിടെ ഹംസ തന്നെ പന്തെടുത്ത് വിക്കറ്റ് കീപ്പര്‍ക്ക് നല്‍കി.
എന്നാൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വിക്കറ്റ് കീപ്പറടക്കമുള്ള സിംബാബ്‌വെ താരങ്ങള്‍ അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അംപയര്‍മാര്‍ തീരുമാനം തേര്‍ഡ് അമ്പര്‍ക്ക് വിട്ടു. ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് മൂന്നാം അമ്പയര്‍ ഔട്ടും വിധിച്ചു.
അതേസമയം സിംബാബ്‌വെ താരങ്ങളുടെ നടപടി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേർന്നതല്ലെന്ന വിമർശനം ശക്തമാകുന്നുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റര്‍ സ്റ്റുവര്‍ട്ട് ബ്രോഡും വിമർശനവുമായി രംഗത്തെത്തി. പ്രാദേശിക ലീഗ് മത്സരങ്ങളിലല്ല, ഐസിസിയുടെ ടൂര്‍ണമെന്റിലാണ് ഇങ്ങനെയൊരു വിധി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിംബാബ്‌വെ താരങ്ങൾ ഇത്തരത്തിൽ അപ്പീൽ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ബ്രോഡ് പറഞ്ഞു.