TRENDING:

ഇഷാന്തും, രഹാനെയും പറഞ്ഞത് സത്യമാണ്; ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ ലോകകപ്പ് ഫൈനൽ പോലെ: ഉമേഷ്‌ യാദവ്

Last Updated:

ടീമിലെ ചില താരങ്ങളെങ്കിലും ഇനിയും ഇന്ത്യന്‍ കുപ്പായത്തില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കുമോ എന്നത് വളരെ വലിയൊരു സംശയമാണ്. അതിനാല്‍ തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രധാന ക്രിക്കറ്റ് ലോകകപ്പിന് തുല്യമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനമാണ് നിലവില്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ വാര്‍ത്ത. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അതിന് ശേഷം ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിങ്ങനെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലുള്ള മത്സരങ്ങള്‍. മൂന്നു മാസത്തോളം നീണ്ടു നിൽക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യൻ ടീം ജൂൺ രണ്ടിന് പുറപ്പെടും. 25 അംഗ സ്‌ക്വാഡിനെയും ബി സി സി ഐ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കാരണം ഐപിഎല്‍ പകുതിക്ക് വച്ച് നിര്‍ത്തിയതില്‍ നിരാശരകേണ്ടി വന്ന ആരാധകര്‍ക്ക് ആവേശം പകരുന്നതാകും ജൂണില്‍ തുടങ്ങുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളി സമ്മാനിക്കുന്നത് തന്നെയാണ്.
advertisement

പേസ് ബോളിങ്ങിനെ തുണക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഇന്ത്യൻ പേസ് നിരയുടെ പ്രകടനം കാണാൻ ആവേശത്തോടെയാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ- കിവീസ് ആരാധകർ തമ്മിലും സമൂഹമാധ്യമങ്ങളിൽ വാക്പോരുകൾ സജീവമാണ്. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന ഇന്ത്യ- ന്യൂസിലൻഡ് പരമ്പര ന്യൂസിലൻഡ് ആണ് സ്വന്തമാക്കിയത്. അവസാന ഏകദിന ലോകകപ്പിലെ സെമിഫൈനലിൽ കിവീസിനോട് തന്നെ തോറ്റാണ് ഇന്ത്യ മടങ്ങിയത്. അതിനാൽ തന്നെ ഇന്ത്യൻ ടീമിനും ആരാധകർക്കും ഇത്‌ അഭിമാന പ്രശ്നം കൂടിയാണ്.

Also Read- ഇന്ത്യക്കിപ്പോള്‍ മികച്ച സമയം; ഇംഗ്ലണ്ട് പര്യടനം ഇന്ത്യ തൂത്തുവാരിയേക്കും; മോണ്ടി പനേസര്‍

advertisement

ഇപ്പോൾ ദിവസങ്ങള്‍ മുന്‍പ് ഇന്ത്യൻ പേസർ ഉമേഷ്‌ നടത്തിയ ചില പ്രസ്താവനകൾ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കിവീസ് നിരയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിക്കറ്റ് നായകന്‍ കെയ്ന്‍ വില്യംസണിന്റേത് ആണെന്ന ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ തങ്ങള്‍ക്ക് യഥാര്‍ത്ഥ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ആണെന്നും ഉമേഷ് തുറന്ന് പറഞ്ഞിരുന്നു.

'ടീമിലെ ചില താരങ്ങളെങ്കിലും ഇനിയും ഇന്ത്യന്‍ കുപ്പായത്തില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കുമോ എന്നത് വളരെ വലിയൊരു സംശയമാണ്. അതിനാല്‍ തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രധാന ക്രിക്കറ്റ് ലോകകപ്പിന് തുല്യമാണ്. മികച്ച ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം ഫൈനലിലെത്തിയത്. ടീമിലെ സീനിയര്‍ താരങ്ങളായ ഇഷാന്ത് ശർമ, അജിൻക്യ രഹാനെ എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ വരുന്ന ന്യൂസിലന്‍ഡിനെതിരായ മത്സരം ഒരു ലോകകപ്പ് ഫൈനലിന് തുല്യമാണ്. ടീം മുഴുവനും ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുവാനുള്ള കഠിന ശ്രമത്തിലാണ്'- ഉമേഷ് യാദവ് വിശദമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Umesh Yadav says that the World Test Championship is like the World Cup to him.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇഷാന്തും, രഹാനെയും പറഞ്ഞത് സത്യമാണ്; ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ ലോകകപ്പ് ഫൈനൽ പോലെ: ഉമേഷ്‌ യാദവ്
Open in App
Home
Video
Impact Shorts
Web Stories