ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 42 ാം ഓവറിലായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്‍ ഫീല്‍ഡ് നിയം ലംഘിച്ചത്. വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയുമായിരുന്നു ഈ സമയം ബാറ്റ് ചെയ്തിരുന്നത്. കോള്‍ട്ടര്‍ നൈലിന്റെ പന്ത് ജഡേജ തേര്‍ഡ്മാനിലേക്ക് കളിച്ച് സിംഗിള്‍ എടുത്തപ്പോഴായിരുന്നു മാക്‌സ്‌വെല്‍ ബാറ്റ്‌സ്മാന്മാരെ തെറ്റിദ്ധരിപ്പിക്കാനായി പന്ത് കീപ്പറിന്റെ കൈകളിലേക്ക് എറിയുന്നതായി കാണിച്ചത്.
Also Read: ഏഴ് ഓവര്‍ മുമ്പ് തന്നെ തീരുമാനം അറിഞ്ഞിരുന്നു; കാത്തിരിക്കുകയായിരുന്നെന്നും വിജയ് ശങ്കര്‍
ബോള്‍ കൈയ്യിലൊതുക്കാനുള്ള വിഫല ശ്രമത്തിനു പിന്നാലെയായിരുന്നു മാക്‌സ്‌വെല്‍ പന്തെറിയുന്ന ആഗ്യം കാണിച്ചത്. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനിടയിലെ ഓട്ടം ഒരു റണ്ണില്‍ ഒതുക്കുകയും ചെയ്തു. ബാറ്റസ്മാനെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കം ഫീല്‍ഡര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ഐസിസിയുടെ കളിനിയമം (41.5) അനുസരിച്ച് തെറ്റാണ്.
advertisement
ഇത്തരത്തിലുള്ള നീക്കം ഫീല്‍ഡര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാവുകയാണെങ്കില്‍ ശിക്ഷയായി 5 റണ്‍സ് ബാറ്റിങ് ടീമിന് ലഭിക്കും. എന്നാല്‍ ഇന്നലത്തെ മത്സരത്തില്‍ അമ്പയര്‍മാര്‍ ഇത് ശ്രദ്ധിക്കാതെ വന്നതോടെ ഇന്ത്യക്ക് ഈ റണ്‍സ് നഷ്ടമാവുകയായിരുന്നു. അല്ലെങ്കില്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ 250 ന് പകരം 255 റണ്‍സ് ഉണ്ടായേനെ.